
അമിത വണ്ണം കുറയ്ക്കാം ഈസിയായി
അമിത വണ്ണം കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വലിയ ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു. അതിവേഗത്തിലോടുന്ന കാലത്തെ ജീവിതശൈലിയുടെയും ഭക്ഷണരീതിയുടെയും പരിണിതഫലമാണ് ആരോഗ്യപ്രശ്‌നങ്ങള്‍. അമിതാഹാരം ശീലമാക്കിയവര്‍ രോഗസമ്പാദനത്തില്‍ മുന്നിലാണെന്ന കാര്യം ഓര്‍മിക്കുക. ജൈവഘടനയിലെ രാസപ്രക്രിയകള്‍ക്ക് ഉണ്ടാകുന്ന ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള സ്ഥൂലതയ്ക്ക് അമിതഭക്ഷണം കഴിക്കണമെന്നില്ല. രാസപ്രക്രിയകള്‍ക്കുണ്ടാകുന്ന തകരാറുമൂലം കഴിക്കുന്ന ആഹാരത്തിന്റെ വളരെ ചെറിയ പങ്കുമാത്രമേ ദിവസേന ഉപയോഗിക്കപ്പെടുന്നുള്ളു. ഇതു ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിയാനും ശരീരവണ്ണം വര്‍ധിക്കാനും കാരണമാകുന്നു. പിറ്റിയൂറ്ററി, തൈറോയ്ഡ്, അഡ്രിനല്‍ തുടങ്ങിയ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യം കൊണ്ടും…