
സേവന മേഖലയിൽ മികവ് തെളിയിച്ച 100 ടാക്സി ഡ്രൈവർമാരെ ആദരിച്ച് ദുബൈ ആർ.ടി.എ
സേവന മേഖലയിൽ മികവ് തെളിയിച്ച ടാക്സി ഡ്രൈവർമാരെ ‘ഐഡിയൽ ഡ്രൈവർ’ ബഹുമതി നൽകി ആദരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ജോലിയിൽ അസാധാരണ പ്രകടനം കാഴ്ചവെച്ച 100 ഡ്രൈവർമാർക്കാണ് എക്സലൻസ് അവാർഡുകൾ നൽകിയത്. പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാശിം ബഹ്റോസിയാൻ, ടാക്സി എക്സലൻസ് അവാർഡിന് മേൽനോട്ടം വഹിക്കുന്ന ടീമിന്റെ തലവനായ ഡ്രൈവേഴ്സ് അഫയേഴ്സ് ഡയറക്ടർ നബീൽ യൂസഫ് അൽ അലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ടാക്സി ഫ്രാഞ്ചൈസി കമ്പനികളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ…