വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിലെ മികവ് ; ലോകറാങ്കിങ്ങിൽ റിയാദ് വിമാനത്താവളം ഒന്നാമത്

വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിൽ റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ട് ലോകത്ത് ഒന്നാം സ്ഥാനത്ത്. വ്യോമയാനം സംബന്ധിച്ച് അപഗ്രഥനം നടത്തുന്ന പ്രമുഖ ഏജൻസിയായ സിറിയം ഡിയോ ഇക്കഴിഞ്ഞ മെയ് മാസത്തെ കണക്കിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ആഗോള റാങ്കിങ്ങിലാണ് റിയാദ് എയർപ്പോർട്ട് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. വിമാന സർവിസുകളുടെ പ്ലാനിങ്ങിന്‍റെ കാര്യക്ഷമത, വിമാനങ്ങളുടെ ഷെഡ്യൂൾ സംബന്ധിച്ച് യാത്രക്കാർക്ക് അതത് സമയങ്ങളിൽ തന്നെ കൃത്യ വിവരം നൽകുന്നത് തുടങ്ങിയ വിപുലമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റാങ്കിങ്. ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായത്…

Read More