‘ചോദ്യപേപ്പർ ഇതുവരെ തയ്യാറാക്കിയിട്ടില്ല’; നീറ്റ് പിജി പരീക്ഷയ്‌ക്കെതിരെ ടെലഗ്രാമിലെ പ്രചാരണത്തിനെതിരെ എൻബിഇഎംഎസ്

നീറ്റ് പിജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം നിഷേധിച്ച് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് (എൻബിഇഎംഎസ്). ചോദ്യപേപ്പർ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നാണ് വിശദീകരണം. വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും എൻബിഇഎംഎസ് പറഞ്ഞു. ചില ടെലഗ്രാം ചാനലുകളിലാണ് ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണമുണ്ടായത്. ഇത്തരം പ്രചാരണങ്ങളിലോ പ്രലോഭനങ്ങളിലോ വീഴരുതെന്ന് പരീക്ഷ എഴുതുന്നവരോട് എൻബിഇഎംഎസ് ആവശ്യപ്പെട്ടു. വ്യാജ അവകാശവാദങ്ങളിലൂടെ പരീക്ഷ എഴുതുന്നവരെ വഞ്ചിക്കാൻ ശ്രമിക്കുന്നവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എൻബിഇഎംഎസ് വ്യക്തമാക്കി….

Read More

വയനാട്ടിലെ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന ; ബെയ്‌ലി പാലത്തിനടത്തും കുഴിക്കുന്നു

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താൻ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരം. വലിയ ഉരുളൻ പാറകൾ മാത്രമാണ് ഇവിടെയുള്ളത്. പുഞ്ചിരിമട്ടത്ത് വീടുകൾ ഉണ്ടായിരുന്നുവെന്ന് കണക്കാക്കുന്ന പ്രദേശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.എന്നാൽ ഓട്ടോറിക്ഷ പൂർണമായും മാറ്റാനും കഴിയുന്നില്ല.പാറക്കെട്ടുകൾക്കുള്ളിൽ കുടുങ്ങിയ നിലയിലാണ് ഓട്ടോറിക്ഷ.ഇതിനുള്ളിൽ മൃതദേഹം ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. നിലവിൽ ഹിറ്റാച്ചി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കിട്ടിയാൽ മാത്രമേ രക്ഷാപ്രവർത്തനം കാര്യക്ഷമമാകൂ എന്നാണ്…

Read More

‘കീം’ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു

‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ഉള്‍പ്പെട്ടു. ഫലം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധപ്പെടുത്തിയത്. 79,044 (എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല്) വിദ്യാര്‍ത്ഥികളാണ്  ജൂൺ അഞ്ച്…

Read More

നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ

മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. പരീക്ഷ നടത്താനുള്ള നടപടികൾ  കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേർന്നു. പരീക്ഷ പേപ്പർ ചോരാതെ ഇരിക്കാനുള്ള നടപടികളും ആരോ​ഗ്യമന്ത്രാലയം വിലയിരുത്തി. പുതിയ തീയതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രണ്ട് ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.  ജൂൺ 23 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച വിവരം കേന്ദ്രസർക്കാർ അറിയിക്കുന്നത് ജൂൺ 22ന് രാത്രി ഏറെ വൈകിയാണ്….

Read More

പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചില്ല; സഹപാഠിയെ കുത്തിപ്പരുക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ

സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മൂന്ന് കുട്ടികൾ ചേർന്ന് സഹപാഠിയെ മർദിച്ച ശേഷം കുത്തി വീഴ്ത്തുകയായിരുന്നു. എഴുത്തു പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. താനെ ജില്ലയിലെ ഭിവണ്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം. എസ്എസ്സി പരീക്ഷയ്ക്ക് ഉത്തരക്കടലാസ് നോക്കി കോപ്പിയടിക്കാൻ വിദ്യാർത്ഥി സമ്മതിച്ചില്ല. ഇതിൽ പ്രകോപിതരായ സഹപാഠികൾ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിയെ മൂന്ന് സഹപാഠികൾ തടഞ്ഞു നിർത്തി. തുടർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദിക്കുകയും കുത്തി വീഴ്ത്തുകയുമായിരുന്നു….

Read More

അടിമുടി പരിഷ്കാരത്തിന് ഒരുങ്ങി സെക്രട്ടേറിയറ്റ്; സ്ഥാനക്കയറ്റം പരീക്ഷയുടെ അടിസ്ഥാനത്തിൽ

സെക്രട്ടേറിയേറ്റ് സംവിധാനം അടിമുടി പരിഷ്കരിക്കാന്‍ നിര്‍ദേശവുമായി അഡീഷണല്‍ ചീഫ് സെക്രട്ടറിതല കമ്മിറ്റി. ഇ–ഭരണം കാര്യക്ഷമമാക്കാന്‍ ഐ.ടി പ്രൊഫഷനലുകളെ നിയമിക്കണമെന്നത് മുതല്‍ ഏക ഫയല്‍ സംവിധാനം നടപ്പാക്കണം എന്നതുവരെയുള്ള നിരവധി ശുപാര്‍ശകള്‍.നിര്‍ദേശങ്ങള്‍ അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടം ഏര്‍പ്പെടുത്തണമെന്നും വി.എസ്.സെന്തില്‍ കമ്മിറ്റി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു. ഒച്ചിഴയും വേഗത്തില്‍ ഫയല്‍ നീക്കം നടക്കുന്ന സെക്രട്ടേറിയേറ്റിനെ പരിഷ്കരിക്കണമെങ്കില്‍ അടിമുടി പൊളിച്ചെഴുത്ത് വേണമെന്നാണ്ശുപാര്‍ശ.ഇ–ഫയലിലേക്ക് മാറിയ സെക്രട്ടേറിയേറ്റില്‍ ഭരണം കാര്യക്ഷമമാക്കാന്‍നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി ഐ.ടി പ്രൊഫഷനലുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കണം….

Read More

സംസ്ഥാനത്ത് എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എസ്എസ്എൽസി മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതും. എസ്എസ്എൽസി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും. എസ്എസ്എൽസിയ്ക്ക് 70 മൂല്യനിർണയ ക്യാമ്പുകളാണ്…

Read More