ഹിജാബ് പരീക്ഷാഹാളിൽ അനുവദിക്കില്ല: കർണാടക

ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർഥിനികളെ അനുവദിക്കരുതെന്ന് കർണാടക വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ പരീക്ഷാ ഹാളുകളിൽ ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി.  സ്കൂളുകളിലും പിയു കോളജുകളിലും ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസിൽ കയറുന്നതു വിലക്കി കഴിഞ്ഞ വർഷം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി ഇതു ശരിവച്ചെങ്കിലും വിദ്യാർഥിനികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

Read More