പിഎസ് സി പരീക്ഷ തിയ്യതികളിൽ മാറ്റം; പുതിയ തിയ്യതി അറിയാം

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഏപ്രിൽ 13, 27 തീയതികളിൽ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ മെയ് 11, 25 തീയിതികളിൽ നടത്തുമെന്നാണ് പിഎസ് സി അറിയിച്ചിരിക്കുന്നത്. അവസാനഘട്ട പരീക്ഷ ജൂൺ 15 നും നടക്കും. വനിതാ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ജൂണിലേക്കും സ്റ്റാഫ് നഴ്സ് പരീക്ഷ ഏപ്രിൽ 29ലും, ഇലക്ട്രീഷ്യൻ പരീക്ഷ ഏപ്രിൽ 30ലേക്കും മാറ്റി. 

Read More

പ്രിന്‍സിപ്പലിന് പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാൻ അവകാശമില്ല; വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാതിരുന്നത് തെറ്റ്: മന്ത്രി

വിദ്യാര്‍ഥിയെ  പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത നടപടി തെറ്റാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്രിന്‍സിപ്പലിന് പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല. ‘മോഡല്‍ പരീക്ഷയില്‍ കുട്ടിക്ക് ചില വിഷയങ്ങളില്‍ മാര്‍ക്ക് കുറവായിരുന്നു. അതിനാല്‍ നൂറ് ശതമാനം വിജയം നേടണമെങ്കില്‍ പരീക്ഷ എഴുതാതിരിക്കണം. എന്നാല്‍ പ്രിന്‍സിപ്പലിന് ഹാള്‍ടിക്കറ്റ് കൊടുക്കാതിരിക്കാനും മാറ്റിനിര്‍ത്താനും പരീക്ഷാ കാര്യങ്ങളില്‍ ഇടപെടാനും അവകാശമില്ല’- മന്ത്രി പറഞ്ഞു. കുട്ടിക്ക് സേ പരീക്ഷ എഴുതുന്നതിനുള്ള അവസരം പൊതുവിദ്യാഭ്യാസവകുപ്പ് ഒരുക്കിക്കൊടുക്കും. പല വിദ്യാലയങ്ങളിലും നൂറ് ശതമാനം വിജയമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍…

Read More

എസ്എസ്എല്‍സി പരീക്ഷ നാളെ തുടങ്ങും; ആശംസയുമായി മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസം നേരുകയാണെന്നും സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളതെന്നും മാര്‍ച്ച് പത്തിന് പുതിയ പുസ്തകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്,…

Read More

അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് പ്രവേശന പരീക്ഷ: ആരോഗ്യമന്ത്രി

അടുത്ത അധ്യയന വർഷംമുതല്‍ സംസ്ഥാനത്ത്‌ ബിഎസ്‌സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ പരീക്ഷ നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. പ്രവേശനപരീക്ഷ നടത്തണമെന്ന്‌ ദേശീയ നഴ്‌സിങ് കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക്‌ നിർദേശം നല്‍കിയിട്ടുണ്ട്‌.  കേരളം ഇതിനുള്ള നടപടികള്‍ നേരത്തേ തുടങ്ങിയെങ്കിലും മാർക്ക്‌ അടിസ്ഥാനമാക്കി പ്രവേശനം തുടരുകയായിരുന്നു. പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്‌. നടത്തിപ്പ്‌ ഏജൻസി സംബന്ധിച്ച്‌ നഴ്‌സിങ്‌ കൗണ്‍സില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ തുടങ്ങിയവയില്‍നിന്ന്‌ അഭിപ്രായം സ്വീകരിക്കും. നിലവില്‍ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തില്‍ എല്‍ബിഎസ് സെന്റർ ഫോർ സയൻസ്…

Read More

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ സംസ്ഥാനത്ത് ഇന്ന് തുടങ്ങും. ഹയർസെക്കൻഡറിയിൽ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികൾ പരീക്ഷ എഴുതും. വിഎച്ച് എസ് ഇയിൽ 57, 707 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക.  ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് മുതൽ 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. ഉത്തരപ്പേപ്പർ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സ്‌കൂളുകളിൽ പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ വിതരണം…

Read More

എസ്എസ്എല്‍സി മോഡല്‍ പരീക്ഷക്ക് വിദ്യാര്‍ഥികളില്‍നിന്ന് പണംപിരിവ്; സര്‍ക്കുലര്‍ പുറത്തിറക്കി സര്‍ക്കാര്‍

എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയ്ക്ക് വിദ്യാർഥികളില്‍നിന്ന് പണം പിരിവ്. പത്തുരൂപവീതം വിദ്യാർഥികളില്‍നിന്ന് പിരിക്കാനാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഫെബ്രുവരി 19-നാണ് എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ആരംഭിക്കുക. ഇതിനു മുന്നേ ഓരോ വിദ്യാർഥിയില്‍നിന്നും പത്തുരൂപ കൈപ്പറ്റാനുള്ള നീക്കത്തിലാണ് സർക്കാർ. ചോദ്യപേപ്പർ അച്ചടിച്ച്‌ വിതരണം ചെയ്യുന്നതിനാണ് പിരിവ് നടത്തുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. സംസ്ഥാനത്ത് ഇതാദ്യമായാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നതിനായി വിദ്യാർഥികളില്‍നിന്ന് പിരിവെടുക്കുന്നത്. പരീക്ഷാ പേപ്പർ പ്രിന്റെടുക്കുന്നതിന് സർക്കാർ പിരിവെടുക്കുന്നത് പ്രതിഷേധാർഹമാണെന്നും ഉത്തരവ് പിൻവലിക്കാത്ത പക്ഷം സംസ്ഥാനവ്യാപകമായി…

Read More

നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചരണം തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി

നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചാരണം തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇപ്പോഴത്തെ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ ബോധ്യമുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾ അവരെ ബാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പ്രചാരണങ്ങൾ നടത്തുന്നവർ നടത്തട്ടെയെന്നും ആയിരുന്നു കോടതിയുടെ പ്രതികരണം.

Read More

കുസാറ്റ് ദുരന്തം: തിങ്കളാഴ്ച നടക്കാനിരുന്ന എല്ലാ പരീക്ഷകൾ മാറ്റിവച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നാളെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. ഇന്നലെ ടെക് ഫെസ്റ്റിന്റെ ഭാഗമായ ഗാനമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് നാല് വിദ്യാർഥികൾ മരിച്ചതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.  സ്‌കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ അതുൽ തമ്പി, സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മലപ്പുറം സ്വദേശി ഷെബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരാണ്…

Read More

ടിപിഎസ്സി പരീക്ഷ മാറ്റിവെച്ചു; ഹൈദരാബാദിൽ 23കാരി ജീവനൊടുക്കി, പിന്നാലെ പ്രതിഷേധം

ഹൈദരാബാദിൽ 23 കാരിയായ ഉദ്യോഗാർഥി ആത്മഹത്യ ചെയ്തതിനെ തുടർന്ന് പ്രതിഷേധം. വെള്ളിയാഴ്ച വാറങ്കൽ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. സർക്കാർ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകൾ നിരന്തരം മാറ്റിവെക്കുന്നതിൽ അസ്വസ്ഥയായിരുന്നു. അശോക് നഗറിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു പ്രവലിക. അർധ രാത്രി നടന്ന പ്രതിഷേധത്തിൽ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (ടിഎസ്പിഎസ്സി) പരീക്ഷക്ക് തയ്യാറെടുക്കാനാണ് പ്രവലിക എത്തിയത്. പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആർഎസ് സർക്കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.  …

Read More

വിഎസ്‌എസ്‌സി പരീക്ഷ തട്ടിപ്പിൽ നാലുപേർ കസ്റ്റഡിയിൽ; പിന്നിൽ വൻസംഘമുണ്ടെന്ന് പൊലീസ്

വിഎസ്‌എസ്‌സി (വിക്രം സാരാഭായ് സ്പേസ് സെന്റർ) പരീക്ഷ തട്ടിപ്പിൽ ഹരിയാന സ്വദേശികളായ നാലുപേർ കൂടി കസ്റ്റഡിയിൽ. തട്ടിപ്പിനു പിന്നിൽ വൻസംഘമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിമാനത്തിലെത്തി പരീക്ഷ എഴുതി വിമാനത്തിൽ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ആൾമാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്നും വ്യക്തമായി. സുനിൽ, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് ഇവർ പരീക്ഷ എഴുതിയത്. സുമിത്ത് എന്ന പേരിൽ പരീക്ഷ എഴുതിയ ആളുടെ യഥാർഥ പേര് മനോജ് കുമാർ എന്നാണ്. ഗൗതം ചൗഹാൻ എന്ന ആളാണ് സുനിൽ എന്ന…

Read More