പേരക്കുട്ടിയെ തല്ലിയതിനെ ചൊല്ലി തർക്കം ; മകന് നേരെ വെടിയുതിർത്ത് മുൻ സൈനികൻ

പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതിൽ കുപിതനായ മുൻ സൈനികൻ മകന് നേരെ വെടിയുതിർത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ചിന്താമണി ഏരിയയിൽ താമസിക്കുന്ന മുൻ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റയാൾ ആശുപത്രിയിൽ അപകടനില തരണം ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 68 വയസുകാരനായ പ്രതി സിആർപിഎഫിൽ നിന്ന് വിരമിച്ച ശേഷം ബാങ്ക് വാനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ്. രാത്രി വീട്ടിലിരിക്കവെ 40 വയസുകാരനായ മകനുമായും മകന്റെ ഭാര്യയുമായും ത‍ർക്കമുണ്ടായി. നാല് വയസുകാരനായ പേരക്കുട്ടിയെ ഇരുവരും…

Read More

അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ആയുധക്കടത്ത്; മുൻ സൈനികൻ അറസ്റ്റിൽ

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബ മൊഡ്യൂളിലെ പ്രധാന അംഗത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കുപ്‌വാര സ്വദേശിയും മുൻ സൈനികനുമായ റിയാസ് അഹമ്മദ് റാത്തറാണ് പിടിയിലായത്. ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞായറാഴ്ചയാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. ജനുവരി അവസാന വാരമാണ് നിയന്ത്രണ രേഖയ്‌ക്കപ്പുറത്ത് നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്ന തീവ്രവാദ മൊഡ്യൂള്‍ കുപ്‌വാര പൊലീസ് തകർത്തത്. കുപ്‍വാരയിലെ കർണാ മേഖലയിൽ നിന്നാണ് വെടിക്കോപ്പുകളും ആയുധങ്ങളും സഹിതം അഞ്ചംഗ ഭീകരസംഘത്തെ പിടികൂടിയത്. ഇതുമായി…

Read More

പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ വെടിവെച്ച് മുൻ സൈനികൻ; ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്ക്

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ വെടിവെച്ച് പരിക്കേൽപ്പിച്ച മുൻ സൈനികൻ അറസ്റ്റിൽ. ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. 47 കാരനായ മുൻ സൈനികന്റെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് സംഭവം. ബുരാരിയിൽ നിന്നുള്ള വിമുക്തഭടൻ രവീന്ദ്രയാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച രവീന്ദ്രയെ രണ്ടു പേർ ചോദ്യം ചെയ്തു. ഇതേതുടർന്ന് മൂവരും തമ്മിൽ തർക്കമുണ്ടായി. രൂക്ഷമായതോടെ വെടിവയ്പ്പിൽ കലാശിക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രവീന്ദ്ര തൻ്റെ കയ്യിൽ കരുതിയ തോക്ക് ഉപയോഗിച്ച് രണ്ടു റൗണ്ട് വെടിയുതിർത്തതായി…

Read More