
സിറിയൻ മുൻ പ്രസിഡൻ്റിൻ്റെ അനുയായികളും വിമത സേനയും ഏറ്റുമുട്ടി ; 17 പേർ കൊല്ലപ്പെട്ടു
മുൻ സിറിയൻ പ്രസിഡൻ്റ് ബാഷർ അസദിൻ്റെ അനുയായികളും വിമത സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അസദിന്റെ ഭരണകാലത്തെ ഉദ്യോഗസ്ഥരെ പിടികൂടാനുള്ള ഓപ്പറേഷനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നതെന്ന് സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് റിപ്പോർട്ടിൽ പറയുന്നു. ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്‌ടിഎസ്) അംഗങ്ങളാണ് കൊല്ലപ്പെട്ടവരിലേറെയും. 14 ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് അബ്ദുൾ റഹ്മാൻ സ്ഥിരീകരിച്ചു. ബഷാർ അൽ-അസാദുമായി…