
മുൻ മന്ത്രി ആന്റണി രാജുവിന് എതിരായ തൊണ്ടി മുതൽ കേസ്; കേരള സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
മുൻ മന്ത്രി ആൻറണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കേസിൽ സംസ്ഥാന സർക്കാർ മറുപടി നല്കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാർ രാജേഷ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു. പ്രതിയുമായി സർക്കാർ ഒത്തുകളിക്കുകയാണോ എന്ന് കോടതി ചോദിച്ചു. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നല്കാനുള്ളതെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം നല്കാൻ കേരളത്തിന് കോടതി കർശനം നിർദ്ദേശം നല്കി. വിദേശി ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ…