എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു; മൂന്നുപേർപിടിയിൽ

എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായതായാണ് റിപ്പോർട്ട്. രാത്രി 9.30 -ഓടെയായിരുന്നു സംഭവം….

Read More

ആരാണ് ടീച്ചറമ്മ?; മുൻ മന്ത്രി കെ കെ ശൈലജയ്ക്കെതിരെ ഒളിയമ്പുമായി മുൻ മന്ത്രി ജി.സുധാകരൻ

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ജി സുധാകരന്റെ ഒളിയമ്പ്. ആരാണ് ടീച്ചർ അമ്മ എന്നായിരുന്നു ജി സുധാകരന്റെ ചോദ്യം. ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറഞ്ഞാൽ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും…

Read More

‘സിപിഐഎം നേതാക്കൾ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണം’ ; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ മന്ത്രി ജി.സുധാകരൻ

സി.പി.എം നേതാക്കൾ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണമെന്ന് മുൻ മന്ത്രി ജി. സുധാകരൻ. മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ പാർട്ടി ജയിക്കില്ല. അഞ്ചാറുപേർ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ പാർട്ടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ വിമർശനം. പാർട്ടിയിൽ തങ്ങൾ കുറച്ചുപേർ മാത്രം മതിയെന്ന് പറയുന്നത് ശരിയല്ല. എല്ലാവരുടെയും വോട്ട് കിട്ടാതെ ആലപ്പുഴയിൽ ജയിക്കാൻ പറ്റില്ല. കണ്ണൂരിൽ നടക്കുമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Read More

മുൻ മന്ത്രി എ.സി മൊയ്തീന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെൻറ് ഡയരക്ടറേറ്റ്(ഇ.ഡി) റെയ്ഡ്. വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിലാണു പരിശോധന നടക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണു വിവരം. കൊച്ചിയിൽനിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. തൃശൂരിലെ തന്നെ ചില ബിനാമികളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്നാണു വിവരം. കോടികളുടെ തട്ടിപ്പാണ് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നടന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷികളുടെ മൊഴിയെടുക്കലടക്കം നടന്നിരുന്നു….

Read More

മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു

മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 2013ൽ പക്ഷാഘാതം വന്ന മുതൽ ചികിത്സയിലായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു.  ബുധനാഴ്ച പത്തുമണി മുതൽ 12 മണി വരെ ഡിസിസി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് കലൂരിലെ വസതിയിൽ പൊതുദർശനം. വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ സംസ്‌കരിക്കും. വണ്ടൂരിൽ നിന്നും ചേലക്കരയിൽ നിന്നും ഓരോതവണയും ഞാറക്കലിൽ നിന്ന്…

Read More