മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയിലേക്ക്; എം.എൽ.എ സ്ഥാനം രാജിവെച്ചു

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. ഇതിന് മുന്നോടിയായി അശോക് ചവാന്‍ മഹാരാഷ്ട്ര നിയമസഭാ അംഗത്വം രാജിവെച്ചു. അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായാണ് വിവരം. കഴിഞ്ഞ കുറച്ച് നാളുകളായി അശോക് ചവാന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ന് മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ടാണ് അശോക് ചവാന്‍ രാജിക്കത്ത് കൈമാറിയത്. മഹാരാഷ്ട്രയില്‍ അടുത്തിടെ കോണ്‍ഗ്രസ് വിടുന്ന മൂന്നാമത്തെ നേതാവാണ് അശോക് ചവാന്‍. ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്‌റയും മുന്‍മന്ത്രി ബാബ…

Read More