‘പ്രതിപക്ഷമെന്ന നിലയിൽ ബിജെപി കർണാടകയിൽ പൂർണമായും പരാജയപ്പെട്ടു’; വിമർശനവുമായി അരവിന്ദ് ലിംബാവലി
സ്വന്തം പാർട്ടിക്കെതിരെ വിമർശനവുമായി കർണാടകയിലെ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ അരവിന്ദ് ലിംബാവലി. പ്രതിപക്ഷമെന്ന നിലയിൽ പാർട്ടി പൂർണമായും പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ ബി.വൈ വിജയേന്ദ്രയും പ്രതിപക്ഷനേതാവ് ആർ. അശോകയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായെന്നും അദ്ദേഹം തുറന്നടിച്ചു. മുഡ അഴിമതി, വാൽമീകി ഡവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി, എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള ഫണ്ടിന്റെ ദുരുപയോഗം തുടങ്ങിയ വിഷങ്ങളൊന്നും വേണ്ട രീതിയിൽ ഉന്നയിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് ലിംബാവലി പറഞ്ഞു. ഇതൊക്കെ ഫലപ്രദമായി അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടാൽ…