
“സുന്ദരിയായ ഗവർണർ” 71 കോടി കൈക്കൂലി വാങ്ങി; ചൈനയിലെ മുൻ ഗവർണർക്ക് 13 വർഷം തടവും 1.18 കോടി രൂപ പിഴയും
പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ചൈനയിലെ മുൻ ഗവർണർക്ക് 13 വർഷം തടവും 1.18 കോടി രൂപ പിഴയും വിധിച്ചു. “സുന്ദരിയായ ഗവർണർ” എന്ന് വിളിപ്പേരുള്ള സോങ് യാങിനെതിരെയാണ് നടപടി. ഇവർ കീഴുദ്യോഗസ്ഥരായ 58 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും ഏകദേശം 60 ദശലക്ഷം യുവാൻ (71 കോടി) കൈക്കൂലിയായി വാങ്ങിയെന്നും കണ്ടെത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനൻ പ്രിഫെക്ചറില്‍ ഗവർണറായും ഡെപ്യൂട്ടി സെക്രട്ടറിയായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 52കാരിയായ ഇവർ 22-ാം വയസിലാണ് കമ്മ്യൂണിസ്റ്റ്…