ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കെതിരെ ‘ഇൻഡ്യാ’ സഖ്യം; സുപ്രിംകോടതിയെ സമീപിക്കാൻ നേതാക്കള്‍

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി ഇൻഡ്യാ സഖ്യം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് നീക്കം. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡൽഹി തെരഞ്ഞെടുപ്പിന് മുൻപായി വിഷയത്തിൽ തീരുമാനമുണ്ടക്കാനാണ് ആം ആദ്മി പാർട്ടിയുടെ നീക്കം. മഹാരാഷ്ട്രയിലെ വൻതോൽവിക്കുപിന്നാലെ ഇവിഎമ്മിൽ വൻ ക്രമക്കേടാണ് മഹാവികാസ് അഘാഡി സഖ്യം ആരോപിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി ഉൾപ്പെടെ നേരത്തെയും ഇവിഎമ്മുകൾക്കെതിരെ പ്രതിപക്ഷം രംഗത്ത്…

Read More