ഇവിഎം ഉപയോഗിച്ച് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തി ; ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

രാജ്യത്തെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഭരണകൂടത്തിന് താൽപര്യമുള്ളവരെ തെരത്തെടുപ്പ് കമ്മീഷണറായി നിയമിക്കുന്നു.മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം നടന്നത്.ഇവിഎം മെഷീൻ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് മാറ്റണം.ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികൾ വരുന്നു.ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കപെട്ടു.ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടത്.നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണ് ഇവിഎം മെഷീൻ ഉപയോഗിച്ച് മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി നടന്നു. ബാലറ്റ് പേപ്പറിലൂടെ…

Read More

ഹരിയാനയിലെ തോൽവി രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അശോക് ​ഗെഹ്ലോട്ട്

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പി​​ന്‍റെ ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും, എന്നാൽ ഇത് രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിൽ ഏഴ് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. പാർട്ടിതലത്തിലുള്ള അവലോകനത്തിനുശേഷം മാത്രമേ ഹരിയാനയിലെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കുകയുള്ളു എന്നും തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺ​ഗ്രസിന്റെ പദ്ധതികൾ രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെടുന്നുണ്ട് എന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും ഗെഹ്ലോട്ട് കൂട്ടിചേർത്തു.

Read More

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ ജയിച്ചാലും ഇവിഎമ്മില്‍ വിശ്വസിക്കില്ലെന്നാവര്‍ത്തിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും തന്‍റെ പാര്‍ട്ടി ജയിച്ചാലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തനിക്ക് വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രം​ഗത്ത്. ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ഇവിഎമ്മുകള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കനൗജ് എം.പിയായ അഖിലേഷ് യാദവ്. ”ഇന്നലെയും ഇന്നും എനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല. യുപിയില്‍ 80 സീറ്റുകള്‍ നേടിയാലും ഞാന്‍ ഇവിഎമ്മുകളില്‍ വിശ്വസിക്കില്ല. ഇവിഎമ്മുകളുമായി ബന്ധപ്പെട്ട പ്രശ്നം അവസാനിച്ചിട്ടില്ല. ഇവിഎമ്മുകൾ ഇല്ലാതാകുന്നതുവരെ സമാജ്‌വാദി ഇക്കാര്യത്തിൽ…

Read More

ഇന്ത്യാ മുന്നണി നേതാക്കൾ ഇവിഎമ്മിൽ സംശയം ഉണ്ടാക്കാൻ നോക്കുന്നു ; സുപ്രീംകോടതി വിധി അവർക്കുള്ള മറുപടി , പ്രധാനമന്ത്രി നരേന്ദ്രമോദി

വിവി പാറ്റ് കേസ് വിധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവി പാറ്റ് കേസിലെ വിധി ഇന്ത്യ സഖ്യത്തിനുള്ള മറുപടിയെന്ന് മോദി പ്രതികരിച്ചു. ഇന്ത്യ സഖ്യ നേതാക്കൾ ഇവിഎമ്മിനെക്കുറിച്ച് സംശയമുണ്ടാക്കാൻ നോക്കുന്നുവെന്നും ‌അവർക്കുള്ള തക്കതായ മറുപടിയാണ് സുപ്രീം കോടതി വിധിയെന്നും മോദി വ്യക്തമാക്കി. വ്യക്തിപരമായ താൽപര്യം നോക്കിയാണ് ചിലർ ഇവിഎമ്മിനെ അപകീർത്തിപ്പെടുത്തുന്നത്. ലോകം മുഴുവൻ പുതിയ സാങ്കേതിക വിദ്യകൾ ഉപയോ​ഗിക്കുന്ന ഇന്ത്യയെ പ്രശംസിക്കുകയാണ്. ഇവർ നിരന്തരം ജനാധിപത്യത്തെ ചതിക്കാൻ നോക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യത്തിലെ ഓരോ നേതാവും…

Read More

വോട്ടിംഗ് മെഷീൻ വേണ്ട; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തണം; ഹർജിയുമായി സ്ഥാനാർത്ഥി

ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ഇടക്കാല ഹ‍ർജി നൽകിയത് സ്വതന്ത്ര സ്ഥാനാർത്ഥിയായ അഭിഭാഷകൻ മെഹ്മൂദ് പ്രാച്ചയാണ്. രാം പുരിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്.  ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വോട്ടിംഗ് മെഷീനെതിരെ സുപ്രിംകോടതിയിൽ ഹർജി എത്തിയത്. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തണമെന്നാണ് ആവശ്യം.  ബാലറ്റ് പേപ്പറുകളും ബാലറ്റ് പെട്ടികളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്ന് അഭിഭാഷകൻ വാദിക്കുന്നു….

Read More

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പെന്ന് പ്രചാരണം; യൂട്യൂബര്‍ അറസ്റ്റില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പരിച്ച യൂട്യൂബര്‍ അറസ്റ്റില്‍. വെനീസ് ടിവി എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് അറസ്റ്റിലായതെന്ന് ആലപ്പുഴ സൗത്ത് പൊലിസ് അറിയിച്ചു. മെഷിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ പരാമര്‍ശം എന്ന രീതിയില്‍ സുപ്രീം കോടതിയിലെ അഭിഭാഷകന്റെ വീഡിയോയാണ് ചാനല്‍ ഉടമ പ്രചരിപ്പിച്ചത്. പലരും ഇത് വിശ്വസിച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നതായും കണ്ടെത്തി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന്‍ നടത്തി സമൂഹത്തില്‍…

Read More

‘ഇവിഎം ഇല്ലാതെ മോദിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ല’ ; രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബി.ജെ.പി. വോട്ടിങ് മെഷീനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രാഹുൽ നടത്തിയ പരാമർശത്തിലാണ് പരാതി. ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ഇൻഡ്യ മഹാറാലിയിലായിരുന്നു രാഹുലിന്റെ പരാമർശം. ഇ.വി.എം ഇല്ലാതെ മോദിക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. അധിക്ഷേപകരമായ പരാമർശമാണ് രാഹുൽ നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ പരാതിയിൽ ബി.ജെ.പി ആരോപിച്ചു. തെരഞ്ഞെടുപ്പ് വാതുവയ്പ്പാണെന്നും രാഹുൽ ആരോപിച്ചതായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിങ്…

Read More