
എയർ ടാക്സികളുമായി സൗദി അറബ്യയും ; ‘ഇവിഡോർ’ വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടു
എയർ ടാക്സികൾ വാങ്ങുന്നതിനുള്ള അന്തിമ കരാറിൽ സൗദി അറേബ്യ ഒപ്പിട്ടു. ജർമൻ കമ്പനിയായ ലിലിയം കമ്പനിയിൽനിന്ന് 100 ‘ഇവിഡോൾ’ വിമാനങ്ങൾ വാങ്ങാനാണ് കരാർ. സൗദിയ ഗ്രൂപ്പും ലിലിയം കമ്പനിയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. വെർട്ടിക്കലായി ടേക്കോഫും ലാൻഡിങ്ങും നടത്താൻ കഴിയുന്ന ആദ്യത്തെ ഇലക്ട്രിക് വിമാനം വികസിപ്പിച്ചെടുത്ത കമ്പനിയാണ് ലിലിയം. മ്യൂണിക്കിലെ ലിലിയം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൗദിയ പ്രൈവറ്റ് ഏവിയേഷൻ സി.ഇ.ഒ ഡോ. ഫഹദ് അൽ ജർബുഅ്, ലിലിയം സി.ഇ.ഒ ക്ലോസ് റോയ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്….