
കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു
കുവൈത്തിലെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സായാഹ്ന ഷിഫ്റ്റിലൂടെ സേവനങ്ങൾ നല്‍കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. വൈകിട്ട് 3.30നാണ് സായാഹ്ന ഷിഫ്റ്റ് പ്രവൃത്തി സമയം ആരംഭിക്കുക. എന്നാല്‍ സായാഹ്ന ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയത്തിന്റെ സൗകര്യം ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സായാഹ്ന ഷിഫ്റ്റിൽ ജോലി ചെയ്യാൻ തിരഞ്ഞെടുത്ത ജീവനക്കാരുടെ പേരുകളും വിവരങ്ങളും സിവിൽ സർവീസ് കമ്മീഷന്…