12 സീറ്റിൽ വിജയം ഉറപ്പെന്ന് സിപിഐഎം സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ ; വടകരയിൽ വോട്ട് നടന്നെന്ന് ആശങ്ക

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തൽ. വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നാണ് സിപിഐഎം ആശങ്ക. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറികടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇപി വിവാദവും പാർട്ടി യോഗത്തിൽ ചർച്ചയായി.

Read More

വിദ്യാര്‍ഥികളുടെ പഠനനിലവാരം മനസ്സിലാക്കാന്‍ പ്രത്യേക മൂല്യനിര്‍ണയ സംവിധാനം അവതരിപ്പിക്കാന്‍ സി.ബി.എസ്.ഇ

അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മനസ്സിലാക്കാന്‍ പ്രത്യേക മൂല്യനിര്‍ണയ സംവിധാനം അവതരിപ്പിക്കാന്‍ സി.ബി.എസ്.ഇ. സ്ട്രക്ചര്‍ഡ് അസസ്മെന്റ് ഫോര്‍ അനലൈസിങ് ലേണിങ് (സഫല്‍) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷംമുതല്‍ 20,000 സ്‌കൂളുകളില്‍ നടപ്പാക്കും. നാലു വര്‍ഷത്തിനുള്ളില്‍ ബോര്‍ഡിനുകീഴിലെ എല്ലാ സ്‌കൂളിലേക്കും വ്യാപിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഫെബ്രുവരിയില്‍ നാലുലക്ഷം വിദ്യാര്‍ഥികളില്‍ സഫല്‍ ബോര്‍ഡ് നടപ്പാക്കിയിരുന്നു. ഇത് വിജയമാണെന്ന് കണ്ടെത്തി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന ഘട്ടങ്ങളില്‍ കുട്ടികളുടെ പഠനനിലവാരം പരിശോധിക്കാന്‍ ദേശീയ വിദ്യാഭ്യാസനയത്തില്‍ ശുപാര്‍ശയുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് സഫല്‍…

Read More