
ഭൂകമ്പത്തെ തുടർന്ന് അഗ്നിപർവതങ്ങൾ സജീവമായി; ഐസ് ലൻഡിൽ അടിയന്തരാവസ്ഥ
ഐസ് ലൻഡിനെ ഭീതിയിലാഴ്ത്തി അഗ്നിപർവതങ്ങൾ സജീവമായ സാഹചര്യത്തിൽ അപകട സാധ്യതയുള്ള മേഘലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഗ്രിൻഡവിക് നഗരത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രർഭവകേന്ദ്രം, നഗരത്തിലെ റോഡിലും ഭൂമിയിലും വിള്ളലുണ്ടായത് ജനങ്ങളെ പരിഭ്രന്തിയിലാക്കി. പിന്നാലെ ഇവിടെ നിന്നും 4000 -ലധികം പേരെയാണ് ഒഴിപ്പിച്ചത്. നാലു കിലോമീറ്ററോളം ദൂരത്തിൽ ഭൂമി പിളർന്നതായി കാണിക്കുന്ന കോസ്റ്റ്‌ഗാർഡിന്റെ ഹെലികോപ്റ്റർ പകർത്തിയ ദൃശ്യങ്ങൾ സംഭവത്തിന്റെ വ്യാപ്തി മനസിലാക്കിതരുന്നു. കിഴക്കൻ സ്ലിൻഞ്ചർഫെല്ലിൽ ശക്തമായ അഗ്നിപർവത സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഇപ്പോൾ മുന്നറിയിപ്പു…