
ഇ.വി സ്റ്റേഷനുകൾക്ക് പ്രത്യേക കമ്പനി; ഹരിതപദ്ധതികൾക്ക് അംഗീകാരം നൽകി യു.എ.ഇ
ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആഥിത്യമരുളുന്ന പശ്ചാത്തലത്തിൽ വിവിധ ഹരിത, പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കും നയങ്ങൾക്കും അംഗീകാരം നൽകി യു.എ.ഇ മന്ത്രിസഭ. കോപ് 28 വേദിയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യങ്ങളിൽ തീരുമാനം കൈക്കൊണ്ടത്.കാലാവസ്ഥസന്തുലിതത്വം കൈവരിക്കുന്നതിന് വേണ്ട വിവിധ നയങ്ങൾക്കും ദേശീയ പരിസ്ഥിതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ട നടപടികളാണ് യു.എ.ഇ മന്ത്രിസഭാ യോഗം സ്വീകരിച്ചത്. ശൈഖ് മുഹമ്മദ് സാമൂഹികമാധ്യമങ്ങൾ മുഖേന…