
ഗാസ വിഷയം; യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്തി ഖത്തർ അമീർ
ഗാസയിലേക്ക് സമുദ്ര ഇടനാഴി സഹായമെത്തിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിരിക്കെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി യൂറോപ്യൻ കൗൺസിൽ മേധാവികളുമായി ചർച്ച നടത്തി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈകൽ, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻഡെറ ലിയൻ എന്നിവരുമായി ഫോണിൽ സംഭാഷണം നടത്തിയ അമീർ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. സമുദ്രനീക്കത്തിലൂടെ ഗാസയിലേക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്ന് സംബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൽ ഖത്തറും പങ്കുചേർന്നതിന് പിന്നാലെയായിരുന്നു അമീറുമായി സംഭാഷണം നടത്തിയത്. ഓൺലൈൻ യോഗത്തില്‍ ഖത്തറിനെ…