യൂറോപ്പിൽ വൻതോതിൽ കൊക്കക്കോളയും സ്പ്രൈറ്റും തിരിച്ചുവിളിച്ച് കമ്പനി
ഉയർന്ന അളവിൽ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊക്കകോളയും സ്പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി. ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തിയാണ് കമ്പനിയുടെ ഈ നടപടി. ബെൽജിയം, നെതർലന്റ്സ്, ബ്രിട്ടൻ, ജെർമനി, ഫ്രാൻസ് ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ നവംബർ മുതൽ വിതരണം ചെയ്ത കാനുകളിലും ഗ്ലാസ് ബോട്ടിലുകളിലുമാണ് ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയത്. തിരിച്ചിവിളിച്ച ഉത്പന്നങ്ങളുടെ അളവ് എത്രയെന്ന കാര്യത്തിൽ വ്യക്തമായ കണക്കുകളില്ലെന്നും എന്നാൽ വലിയ അളവ് തന്നെ ഉണ്ടാവുമെന്നും കമ്പനി വാർത്താ ഏജൻസിയോട് വിശദീകരിച്ചു. വെള്ളം ശുദ്ധീകരിക്കാനും…