എംബാപ്പെയ്ക്ക് മൂക്കിന് പരിക്ക്; നെതര്‍ലന്‍ഡ്‌സിനെതിരേ കളത്തിലിറങ്ങുമോ എന്നതിൽ അനിശ്ചിതത്വം; ആശങ്കയില്‍ ഫ്രഞ്ച് ടീം

ഫ്രഞ്ച് ടീമിനെ ആശങ്കയിലാഴ്തി എംബാപ്പെയുടെ പരിക്ക്. അദ്യ മത്സരത്തിൽ തന്നെ കിലിയൻ എംബാപ്പെയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ആദ്യ മത്സരം അവസാനിക്കാനിരിക്കെ ഓസ്ട്രിയൻ താരം കെവിൻ ഡെൻസോയുടെ പിറകിൽ ശക്തമായി ഇടിക്കുകയായിരുന്നു എംബാപ്പെ. മൂക്കിനാണ് പരിക്കേറ്റത്. അടുത്ത മത്സരത്തിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യകതതയുണ്ടായിട്ടില്ല. കൂട്ടിയിടിയിൽ മൂക്കിൽ നിന്നും ചോരവാർന്നതോടെ താരം ​ഗ്രണ്ട് വിട്ടിരുന്നു. അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരില്ലെന്നും കളിക്കാനാകുമെന്നുമാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ കരുതുന്നത്. എന്നാൽ അപ്പോഴും വെള്ളിയാഴ്ച്ച നെതർലൻഡ്സിനെതിരേയുള്ള മത്സരത്തിലിറങ്ങുമോ എന്നാണ് ഉറപ്പില്ലാത്തത്. എംബാപ്പെക്ക് കളിക്കാനാവുമോ…

Read More