
യൂറോയിൽ ചരിത്രമെഴുതി ലാമിന് യമാല്‍; സ്പാനിഷ് പടയുടെ ഇളമുറക്കാരന്
യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്പെയിന്റെ ലാമിന് യമാല്‍. കളിയുടെ 21-ാം മിനിറ്റില്‍ ലാമിന് യമാല്‍ വണ്ടര്‍ ഗോളിലൂടെ സ്പെയിനിനെ സമനിലയിലെത്തിച്ചിരുന്നു. 16 വയസും 362 ദിവസവുമാണ് യമാലിന്റെ പ്രായം. ഇംഗ്ലണ്ട് അല്ലെങ്കില്‍ നെതര്‍ലാന്‍ഡ്സിനെതിരെ ബെര്‍ലിനില്‍ നടക്കുന്ന ഫൈനലിന് മുമ്പ് യമാലിന് 17 വയസ്സ് തികയും. യൂറോ കപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ ലോങ് റേഞ്ചര്‍ ഷോട്ടിലൂടെയായിരുന്നു യമാലിന്റെ യൂറോയിലെ ആദ്യ ഗോള്‍. ഇതോടെ സ്വിറ്റ്സര്‍ലന്‍ഡിന്റെ യൊഹാന്‍ വോന്ലാദൻ 2004 ല്‍…