
പലസ്തീനെ അംഗീകരിക്കാൻ രാജ്യങ്ങൾ മുന്നോട്ട് വരണം ; യൂറോപ്യൻ യൂണിയൻ – ജിസിസി ഉച്ചകോടയിൽ പങ്കെടുത്ത് ഖത്തർ അമീർ
ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന പ്രഥമ യൂറോപ്യൻ യൂണിയൻ ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി. ഫലസ്തീനെ അംഗീകരിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവരണമെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത അമീർ ആവശ്യപ്പെട്ടു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളെ പ്രശംസിച്ചായിരുന്നു അമീര്‍ കൂടുതല്‍ രാജ്യങ്ങളോട് ഈ പാത സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ‘‘1967ലെ അതിര്‍ത്തികള്‍ പ്രകാരം സ്വതന്ത്ര ഫലസ്തീന്…