മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ

വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, മാഷബിൾ, വോയ്സ് ഒഫ് അമേരിക്ക തുടങ്ങിയവയിൽ നിന്നുള്ള ഏതാനും മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ കാരണം വ്യക്തമാക്കാതെ സസ്പെൻഡ് ചെയ്ത് ട്വിറ്റർ. ട്വിറ്ററിനെയും ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിനെയും പറ്റി റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്ന മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾക്കാണ് വിലക്ക്. ആളുകളുടെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ ട്വിറ്ററിൽ ഡോക്‌സിംഗ് റൂൾ ഏർപ്പെടുത്തിയിരുന്നു. ഇത് മാധ്യമ പ്രവർത്തകർക്കും ബാധകമാണെന്ന് അക്കൗണ്ടുകളുടെ സസ്‌പെൻഷൻ സംബന്ധിച്ച ചോദ്യത്തിന് മസ്‌ക് മറുപടി നൽകി. അതേ സമയം, ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന്…

Read More