
വമ്പൻ പ്രഖ്യാപനങ്ങളുമായി എത്തിഹാദ് എയർവെയ്സ് ; 10 സെക്ടറുകളിലേക്ക് പുതിയ സർവീസുകൾ തുടങ്ങും
വലിയ പ്രഖ്യാപനവുമായി അബുദാബിയുടെ ദേശീയ വിമാന കമ്പനിയായ എത്തിഹാദ് എയര്‍വേയ്സ്. സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഇത്തിഹാദ് എയര്‍വേയ്സിന്‍റെ പദ്ധതികളിലെ നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുകയെന്ന കാര്യം നവംബര്‍ 25ന് പ്രഖ്യാപിക്കുമെന്നാണ് ഇത്തിഹാദ് അറിയിച്ചിരിക്കുന്നത്. നിലവില്‍ 83 സെക്ടറുകളിലേക്കാണ് ഇത്തിഹാദ് സര്‍വീസുകള്‍ നടത്തി വരുന്നത്. പുതിയ പത്ത് സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ ഇത്തിഹാദ് എയര്‍വേയ്സിന്‍റെ സര്‍വീസുകള്‍ 93 ആകും. തങ്ങളുടെ ഉപയോക്താക്കളെ ഏറെ…