
എത്ര വേണമെങ്കിലും കെട്ടാം…; 10 കാളകൾക്കു മുകളിലൂടെ 4 റൗണ്ട് ഓടിക്കാണിക്ക് മോനേ..!
വിവാഹവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങൾക്കിടയിൽ വിചിത്രമായ ആചാരങ്ങൾ നിലവിലുണ്ട്. എത്യോപ്യയിലെ ബന്ന ഗോത്രത്തിലെ വിവാഹാചാരങ്ങൾ ഏറെ കൗതുകരമാണ്. ബന്ന ഗോത്രത്തിലെ യുവാക്കൾ പുരുഷന്മാരെന്നു തെളിയിക്കുന്നതും കല്യാണത്തിനുള്ള യോഗ്യത നേടുന്നതും ‘കാളചാട്ട ചടങ്ങ്’ പൂർത്തിയാക്കുന്നതിലൂടെയാണ്. ഒരു പ്രായവിഭാഗത്തിൽനിന്നു മറ്റൊന്നിലേക്കു കടക്കാൻ സങ്കീർണമായ ആചാരങ്ങളാണ് അവർക്കുള്ളത്. ആൺകുട്ടികളുടെ പ്രായപൂർത്തിയെ അടയാളപ്പെടുത്തുന്നതിനും വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിനുമുള്ള ആചാരം കൂടിയാണിത് കാളചാട്ട ചടങ്ങ്. കുറേ കാളകളെ നിരനിരയായി നിർത്തുന്നു. ആൺകുട്ടികൾ കാളകളുടെ മുതുകിലൂടെ വീഴാതെ നാല് റൗണ്ട് ഓടണം. കുറഞ്ഞതു പത്തു കാളകൾക്കു മുകളിലൂടെയെങ്കിലും…