
നാലു മാസത്തിൽ 57 ലക്ഷം യാത്രക്കാരുമായി ഇത്തിഹാദ്
ഈവർഷം ആദ്യ നാലു മാസങ്ങളിൽ മാത്രം ഇത്തിഹാദ് എയർവേസ് ഉപയോഗിച്ചത് 57 ലക്ഷം യാത്രക്കാർ. അബൂദബി ആസ്ഥാനമായ വിമാനക്കമ്പനി ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ യാത്രക്കാരുടെ എണ്ണത്തേക്കാൾ 41ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഏപ്രിൽ മാസത്തിൽ മാത്രം 14 ലക്ഷം യാത്രക്കാരാണ് സർവിസുകൾ ഉപയോഗപ്പെടുത്തിയത്. നിലവിൽ 89 വിമാനങ്ങളാണ് കമ്പനിക്കുള്ളത്. ഇവയിലൂടെ ആഗോള തലത്തിൽ 68 സ്ഥലങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ 39…