ശിഖർ ധവാനെതിരെ അപകീർത്തിപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് മുൻ ഭാര്യയെ വിലക്കി കോടതി

അപകീർത്തിപരമായ സന്ദേശങ്ങൾ  ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെതിരെ പ്രചരിപ്പിക്കുന്നതിൽനിന്ന് താരത്തിന്റെ മുൻ ഭാര്യയെ വിലക്കി കോടതി. ധവാന്റെ ഹർജി പരിഗണിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ധവാനെതിരെ പരാമർശങ്ങൾ നടത്തുന്നത് വിലക്കിയത്. അതേസമയം, ആവശ്യമെങ്കിൽ പരാതിയുമായി ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കാമെന്നും കോടതി ധവാന്റെ മുൻ ഭാര്യ അയേഷ മുഖർജിക്ക് നിർദ്ദേശം നൽകി. ഓസ്ട്രേലിയൻ ‍പൗരത്വമുള്ള നാൽപ്പത്തേഴുകാരിയായ അയേഷ മുഖർജിയും മുപ്പത്തേഴുകാരനായ ധവാനും ഒൻപതു വർഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2021ൽ ബന്ധം വേർപിരിഞ്ഞിരുന്നു….

Read More