
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള ഇഡി നോട്ടീസ് പരിഗണിക്കാതെ മഹുവ മൊയ്ത്ര; തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവം
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമന്‍സ് പരിഗണിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഇന്നലെ തന്‍റെ മണ്ഡലമായ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ പ്രചരണം നടത്തിയത്. ഇ.ഡി അവരുടേയും താന്‍ തന്‍റെയും ജോലികള്‍ ചെയ്യുമെന്നും പ്രചരണം തുടരുമെന്നും മഹുവ കലിയഗഞ്ചില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മണ്ഡലത്തില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും സജീവമായിരുന്നു മഹുവ. എതിര്‍സ്ഥാനാര്‍ഥിയായ ബി.ജെ.പിയുടെ അമൃത റോയിയെ കടന്നാക്രമിക്കുകയും ചെയ്തു. “തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, എന്റെ ജോലി പ്രചാരണമാണ്. ഇ.ഡി അവരുടെ…