
വയനാട് ഉരുൾപൊട്ടൽ: എസ്റ്റിമേറ്റ് മാനദണ്ഡം അറിയിക്കണമെന്ന് ഹൈകോടതി
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. എങ്ങനെയാണ് തുക വിലയിരുത്തിയതെന്ന് വ്യക്തമാക്കണമെന്നാണ് കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞത്. ഹൈകോടതിയിൽ നൽകിയ എസ്റ്റിമേറ്റ് തുക സംബന്ധിച്ച കണക്കുകൾ വലിയ വാർത്തയായിരുന്നു. ഇത് യഥാർഥ കണക്കല്ലെന്നും ചെലവഴിച്ച തുകയെന്ന രീതിയിൽ പ്രചാരണം നടന്നുവെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. ഈ കണക്കുകളുടെ മാനദണ്ഡമാണ് ഇന്ന് കോടതി ആരാഞ്ഞത്. ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ നിർദേശം. ദുരിതബാധിതർക്കായി സർക്കാർ നടപ്പാക്കുന്ന…