സംസ്ഥാന വ്യാപകമായി ഷവർമ്മ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

 ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവർമ്മയുടെ നിർമ്മാണവും വിൽപ്പനയും നിർത്തിവയ്പ്പിച്ചു. 88 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. ഇതുകൂടാതെ വേനൽക്കാലം മുൻനിർത്തിയുള്ള പ്രത്യേക പരിശോധനകൾ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ…

Read More

ഖത്തറിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ പുതുക്കാം മെട്രാഷ് 2 ആപ്പിലൂടെ

ഖത്തറിൽ എസ്റ്റാബ്ലിഷ്മെന്റുകളുടെ പുതുക്കലും വിവരങ്ങളുടെ അപ്ഡേഷനും മെട്രാഷ് 2 ആപ്പിലൂടെ നൽകാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷനിൽ പുതുക്കലിനും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുമായി പുതിയ ഫീച്ചർ ഉൾപ്പെടുത്തിയെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥാപനത്തിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ മാത്രമേ സേവനം ലഭിക്കൂ. സേവനത്തിനായി മെട്രാഷ് 2 ആപ്പിൽ പ്രവേശിച്ച് ഹോം പേജിലെ ജനറൽ സർവീസ് തിരഞ്ഞെടുക്കണം. എസ്റ്റാബ്ലിഷ്മെന്റ് സർവീസ് തിരഞ്ഞെടുത്ത് അപ്ഡേറ്റ്/റിന്യൂ എസ്റ്റാബ്ലിഷ്മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. പുതുക്കൽ അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാനായി…

Read More