അർജുന് വേണ്ടി തിരച്ചിലിൽ; ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി, ലോറിയിലെ തടിക്കഷ്ണം കണ്ടെടുത്തു

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു. ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് ആദ്യം കർണാടക അനുമതി നൽകിയിരുന്നില്ല….

Read More

അർജുനായുള്ള തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കും; വലിയ പ്രതീക്ഷയുണ്ടെന്ന് ഈശ്വർ മാൽപെ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസമാകുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനേയും തടകയറ്റി വന്ന ലോറിയേയും മണ്ണിടിച്ചിലിനെത്തുടർന്ന കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ദ്രുതഗതിയിലായത്. പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു. പ്രാദേശിക സന്നദ്ധ പ്രവർത്തകനും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ അർജുൻ ഓടിച്ച ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തിയിരുന്നു. ഇന്നലെ കാർവാറിൽ പാലം തകർന്നു കാളി നദിയിൽ…

Read More

അർജുന് വേണ്ടി വീണ്ടും തെരച്ചിൽ ; ഈശ്വർ മാൽപേ ഷിരൂരിൽ എത്തി, കേരള സർക്കാരിനെ വിമർശിച്ച് കാർവാർ എംഎൽഎ

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചില്‍ അല്‍പ്പ സമയത്തിനുള്ളില്‍ പുനരാരംഭിക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിൽ. നദിയില്‍ അടിയൊഴുക്ക് കുറഞ്ഞെന്നും കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നും സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഡ‍്രഡ്ജര്‍ കൊണ്ടുവരുന്നതില്‍ കേരള സര്‍ക്കാര്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.പണം മുന്‍കൂര്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളം ഡ‍്രഡ്ജര്‍ എത്തിച്ചില്ലെന്നാണ് വിമര്‍ശനം. ഗംഗാവലി പുഴയില്‍ ഒഴുക്ക് 2 നോട്സിന് അടുത്താണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയാണ്…

Read More

സ്വന്തം റിസ്‌കിലാണ് ദൗത്യം; അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ ദുഷ്‌കരമെന്ന് ഈശ്വര്‍ മാല്‍പെ

ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ ദുഷ്‌കരമെന്ന് കുന്ദാപുരത്തുനിന്നുള്ള മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ. പുഴയുടെ അടിയില്‍ ഒട്ടും കാഴ്ചയില്ല. 12.6 നോട്ടുവരെയാണ് അടിയൊഴുക്ക്. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം ആറുതവണ മുങ്ങിത്തപ്പി. എന്റെ ജീവന്‍ ഞാന്‍ നോക്കിക്കോളാമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ഒപ്പിട്ടുകൊടുത്ത് സ്വന്തം റിസ്‌കിലാണ് പുഴയിലിറങ്ങുന്നത്. അര്‍ജുന്‍ അവിടെയുണ്ടെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍. കൈകൊണ്ട് തൊട്ടുനോക്കിയാണ് സാധനങ്ങള്‍ പലതും തിരിച്ചറിയുന്നതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. പുഴയുടെ അടിത്തട്ടത്തില്‍…

Read More