
കാസ്റ്റിങ് കൗച്ചില്‍നിന്നു രക്ഷപ്പെട്ടതാകാം എന്റെ മക്കള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കാതിരുന്നതിന്റെ കാരണം: കൃഷ്ണകുമാര്‍
ബിഗ്‌സ്‌ക്രീനിനെ അപേക്ഷിച്ച് മിനിസ്‌ക്രീനില്‍ തിളങ്ങിയ താരമാണ് കൃഷ്ണകുമാര്‍. രാഷ്ട്രീയത്തിലും സജീവമാണ് താരം. അദ്ദേഹത്തിന്റെ മക്കളും സിനിമയില്‍ സജീവമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം. സിനിമ, ഒരു കുത്തഴിഞ്ഞ മേഖലയാണ്. ഞാന്‍ സിനിമയില്‍ വന്നിട്ട് മുപ്പത്തിയഞ്ചോളം വര്‍ഷമായി. എന്റെ മക്കളും ഈ മേഖലയിലുണ്ട്. കാസ്റ്റിംഗ് കൗച്ചില്‍ നിന്നു രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം എന്റെ മക്കള്‍ക്ക് സിനിമ കുറവ്. മലയാള സിനിമയിലെ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണ്. പവര്‍ ഗ്രൂപ്പെന്നത് ഇപ്പോള്‍ പറയുന്ന വാക്കാണ്….