ജയിലിൽ രാംലീല; സീതയെ തേടിപ്പോയ വാനരന്‍മാരുടെ വേഷത്തില്‍ കൊടും കുറ്റവാളികൾ ജയിൽ ചാടി

ഉത്തരാഖണ്ഡിലെ ജയിലിലെ പുരാണ നാടകം അഭിനയിക്കുന്നതിനിടെ രണ്ട് തടവുകാര്‍ ജയില്‍ ചാടി. ഹരിദ്വാറിലെ റോഷ്‌നാബാദ് ജയിലില്‍ രാംലീല നാടകം അവതരിപ്പിക്കുന്നതിനിടെ സീതയെ തേടി പോകുന്ന വാനരന്‍മാരുടെ വേഷം അഭിനയിച്ചിരുന്ന രണ്ട് തടവുകാരാണ് ജയില്‍ ചാടിയത്. കൊലപാതക കേസിലെ പ്രതികളാണ് ജയില്‍ ചാടിയത്. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരായിരുന്നു ഇരുവരും. സീതയെ തേടിയിറങ്ങുന്ന വാനരന്മാരായി വേഷമിട്ടവരായിരുന്നു ഇവര്‍. പരിപാടിക്കിടയില്‍ ഇവരെ കാണാതായി. റോര്‍ക്ക് സ്വദേശിയായ പങ്കജ് കുമാറും ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ രാം കുമാറുമാണ് ജയില്‍ ചാടിയത്. നിര്‍മാണത്തൊഴിലാളികള്‍…

Read More

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് 3 ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്തുചാടി

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി. തിങ്കളാഴ്ച രാവിലെ മുതലാണ് ഇവയെ കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്നത്. നാല് ഹനുമാന്‍ കുരങ്ങുകളാണ് കൂട്ടിലുണ്ടായിരുന്നത്. മൂന്ന് പെണ്‍ കുരങ്ങുകളെയാണ് കാണാതായത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ മൃഗശാലാവളപ്പിലെ മരങ്ങളില്‍ കയറിക്കൂടുകയായിരുന്നു. കൂട്ടില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഒരു ആണ്‍ കുരങ്ങ് മാത്രമാണ്. ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ പത്രക്കെട്ട് എടുക്കാൻ പോയ കുറ്റവാളി തടവ് ചാടി; ബൈക്കിൽ കയറി രക്ഷപ്പെട്ടു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ലഹരി മരുന്ന് കേസിലെ പ്രതി ജയിൽ ചാടി. കൊയ്യോട് സ്വദേശി ഹർഷാദ് ആണ് പൊലീസിനെ വെട്ടിച്ച് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. മറ്റൊരാളുടെ ബൈക്കിന്റെ പിറകിൽ കയറിയാണ് പോയത്. മയക്കുമരുന്ന് കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഹർഷാദ്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്തംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദഗ്ദ്ധമായി ജയിൽ ചാടിയത്.

Read More