എയ്ഞ്ചൽവാലി ബഫർ സോൺ പ്രതിഷേധം: 100 പേർക്കെതിരെ പൊലീസ് കേസ്

ജനവാസ മേഖലകൾ വനമേഖലയെന്ന് രേഖപ്പെടുത്തി സർക്കാർ പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വനംവകുപ്പിന്റെ പരാതിയിൽ 2 പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവരാണ് മെമ്പർമാർ. മറ്റ് 98 പേർ കണ്ടാലറിയുന്നവരാണെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പൊതു മുതൽ നശീകരണം ഉൾപ്പെടെ 8 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വനം വകുപ്പ് നൽകിയ പരാതിയിലാണ് പൊലീസ്…

Read More