ഐഎഫ്എഫ്കെ വെബ്സൈറ്റിൽ പിഴവ്; മലയാളത്തിലെ മുതിർന്ന സംവിധായകന്റെ ചിത്രം മാറി

രാജ്യാന്തര ചലച്ചിത്രമേള വെബ്സൈറ്റിൽ പിഴവ്. സംവിധായകൻ എം കൃഷ്ണൻ നായരുടെ ചിത്രത്തിന് പകരം, സാഹിത്യകാരൻ എം കൃഷ്ണൻ നായരുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. പഴയ സിനിമകളുടെ പ്രദർശന വിഭാഗത്തിലാണ് സംവിധായകന്‍റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.  1965 ൽ പുറത്തിറങ്ങിയ കാവ്യമേള എന്ന ചിത്രം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിൽ സംവിധായകനെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് സാഹിത്യ നിരൂപകനായ പ്രൊഫ. എം കൃഷ്ണൻ നായരുടെ ചിത്രം മാറി ഉൾപ്പെടുത്തിയത്.

Read More

കാസർകോട്ട് ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ചത് തോട്ടിലേക്ക്; കുറ്റിച്ചെടിയിൽ പിടിച്ച് രക്ഷപെട്ട് കാർ യാത്രികർ

കാസർകോട് ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ കാറോടിച്ചത് തോട്ടിലൂടെ. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്‌നിരക്ഷാ സേനയും പൊലീസും ചേർന്നു രക്ഷപ്പെടുത്തി. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയിരുന്നു. പാണ്ടി വനത്തിനു മധ്യേ ഇന്നു പുലർച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം. അമ്പലത്തറ മുനമ്പം ഹൗസിൽ എം.അബ്ദുൽ റഷീദ് (35), ബന്ധുവായ ഏഴാം മൈൽ അഞ്ചില്ലത്ത് ഹൗസിൽ എ. തഷ്രിഫ് (36) എന്നിവരാണ് അപകടത്തിൽ പെട്ടത്. ബേത്തൂർപ്പാറ – പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം. കർണാടക…

Read More