എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടനില്ല; ചതുപ്പ് നിലമെന്ന് ഗതാഗതമന്ത്രി

എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ തുടങ്ങില്ല. സ്റ്റാൻഡ് നിർമാണത്തിനായി കണ്ടെത്തിയത് ചതുപ്പ് നിലമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മെട്രോ നഗരത്തിൽ പറഞ്ഞു പഴകിയ ആവശ്യമാണ് കൊച്ചിക്കാർക്ക് ആധുനിക സൗകര്യങ്ങളുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. പ്രഖ്യാപനങ്ങൾ പലത് വന്നെങ്കിലും കാത്തിരിപ്പ് മാത്രം ബാക്കി. ആധുനിക സൗകര്യങ്ങളോടെ സ്റ്റാൻഡ് നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലം ചതുപ്പ് നിലമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. എംഒയു ഒപ്പിട്ടിട്ടുണ്ട്. പക്ഷേ ചതുപ്പാണ് ആ സ്ഥലം. നികത്തിയെടുക്കാൻ കോടിക്കണക്കിന്…

Read More

എറണാകുളം ഉറപ്പിച്ച് സിറ്റിങ് എംപി ഹൈബി ഈഡൻ

എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഹൈബിയുടെ ഭൂരിപക്ഷം 1,15,091 ആയി. ഹൈബി ഇതുവരെ നേടിയത് 2,32,152 വോട്ടുകൾ. എതിർ സ്ഥാനാർഥി ഇടതുപക്ഷത്തിന്റെ കെ.ജെ.ഷൈനിന്റെ വോട്ടും ഒരു ലക്ഷം കടന്നു – 1,17,061.  മൂന്നാം സ്ഥാനത്തുള്ള എൻഡിഎയുടെ ഡോ.കെ.എസ്.രാധാകൃഷ്ണൻ ഇതുവരെ നേടിയത് 77,530 വോട്ടുകളും ട്വന്റി 20യുടെ ആന്റണി ജൂഡിക്ക് ലഭിച്ചിട്ടുള്ളത് 19,414 വോട്ടുകളുമാണ്.

Read More

കേരളത്തിൽ ദുരിതപ്പെയ്ത്ത് തുടരുന്നു ; കോട്ടയം എറണാകുളം ജില്ലകളിൽ റെഡ് അലേർട്ട് , വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്ടം

സംസ്ഥാനത്ത് തകർത്ത് പെയ്ത മഴയിൽ കനത്ത നാശനഷ്ടങ്ങൾ. കോട്ടയം നട്ടാശേരിയിൽ വീടിനു മുകളിലേക്ക് മരം വീണ് മേൽക്കുര തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാലാ സിവിൽ സ്റ്റേഷന് സമീപത്തെ അങ്കണവാടിയിൽ വെള്ളം കയറി. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ ​​​​ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അടുത്ത മൂന്നു മുതൽ നാലു ദിവസത്തിനകം കേരളത്തിൽ കാലാവർഷം എത്തിയേക്കും. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി അടുത്ത 7…

Read More

എറണാകുളത്ത് ഗുണ്ടാ തലവന്റെ വീട്ടിൽ വിരുന്ന് ; പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എറണാകുളത്ത് ഗുണ്ടാനേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴയിലെ പൊലീസുകാർക്ക് സസ്‌പെൻഷൻ. സംസ്ഥാന ക്രൈം ബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പി എം.ജി സാബുവിനൊപ്പം വിരുന്നിൽ പങ്കെടുത്ത രണ്ട് പൊലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. ഒരു സിപിഒയ്ക്കും മറ്റൊരു പൊലീസ് ഡ്രൈവർക്കുമാണ് സസ്‌പെൻഷൻ. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്. ഡിവൈഎസ്പി വിരുന്നിൽ പങ്കെടുത്തത് സംബന്ധിച്ച് എറണാകുളം റൂറൽ പൊലീസ് അന്വേഷിക്കും. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിലാണ് ഡിവൈഎസ്പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തത്. ഗുണ്ട നേതാക്കളുടെ വീട് കേന്ദ്രീകരിച്ച് അങ്കമാലി…

Read More

എറണാകുളത്ത് രണ്ടിടത്ത് ഗുണ്ടാ ആക്രമണം ; യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

എറണാകുളത്ത് രണ്ടിടത്ത് ഗുണ്ട ആക്രമണം നടന്നു. ആലുവ ഉളിയന്നൂരിൽ ആയുധങ്ങളുമായെത്തിയ യുവാക്കൾ വാഹനങ്ങൾ അടിച്ചുതകർത്തു. കൊച്ചിയിൽ പള്ളുരുത്തി സ്വദേശിയായ യുവാവിനെ മൂന്നംഗസംഘം വെട്ടി പരിക്കേൽപ്പിച്ചു. വിവാഹ സൽക്കാരം കഴിഞ്ഞ് വരികയായിരുന്ന കുടുംബത്തിന്റെ കാറിന്മേൽ ഗുണ്ടകളിൽ ഒരാൾ സഞ്ചരിച്ച ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്നാണ് ഉളിയന്നൂരിൽ ഗുണ്ടകൾ വാഹനങ്ങൾ തല്ലിത്തകർത്തത്. പള്ളുരുത്തി സ്വദേശി ഷാഹുൽ സഞ്ചരിച്ച ബൈക്കാണ് കാറിൽ തട്ടിയത്. തുടർന്ന് ഷാഹുൽ വിളിച്ചറിയിച്ചത് അനുസരിച്ച് കോമ്പാറ സ്വദേശി സുനീർ കുടിയെത്തിയ ശേഷം ഇരുവരും ചേർന്ന് വാഹനങ്ങൾ…

Read More

നെടുമ്പാശ്ശേരിയിലെ അവയവമാഫിയ കേസ്: രാജ്യാന്തര അവയവ മാഫിയയുമായി പ്രതിക്ക് ബന്ധമെന്ന് സൂചന

എറണാകുളം നെടുമ്പാശ്ശേരിയിലെ അവയവമാഫിയ കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ  പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി  ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക്  സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങി. പ്രതിയെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ദാതാവ് ആകാൻ സ്വയം ഇറങ്ങി പുറപ്പെട്ട് ഒടുവിൽ ഈ മാഫിയ സംഘത്തിലെ കണ്ണിയായെന്നാണ് സാബിത്ത്…

Read More

വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി രാജീവ്

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രോഗ വ്യാപനത്തിനുളള സാധ്യതകൾ അടച്ചിട്ടുണ്ടെന്നും കുടിവെളളത്തിൽ നിന്നാണ് രോഗം പടർന്നുപിടിച്ചതെന്നാണ് കരുതുന്നതെന്നും കുടിവെള്ളത്തിന്‍റെ സാമ്പിളുകൾ തുടർച്ചയായി പരിശോധിക്കുന്നുണ്ടെന്നും . ഗുരുതര രോഗികൾക്ക് ചികിത്സാ സഹായം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ജില്ലാ കളക്ടർ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇക്കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് നീങ്ങുന്നത്. നിലവില്‍…

Read More

ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; സംഭവം കൊച്ചിയിൽ, ആശുപത്രിയിലേക്ക് മാറ്റി

എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. ഇവർ ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതിൽ തുറക്കാതെ വന്ന സാഹചര്യത്തിൽ മറ്റ്…

Read More

എറണാകുളം അങ്കമാലിയിൽ എംഡിഎംഎയുമായി ബസ് യാത്രക്കാരൻ പിടിയിൽ

എറണാകുളം അങ്കമാലിയിൽ എം.ഡി.എം.എയുമായി ബസ് യാത്രികന്‍ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിപിൻ ജോണിനെയാണ് മയക്കുമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് പൊലീസ് 200 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

Read More

പ്രധാനമന്ത്രിയുടെ യാത്രക്കായി റോഡിൽ വടം കെട്ടി; വടം കഴുത്തിൽ കുരുങ്ങി യാത്രക്കാരൻ മരിച്ചു

എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനെ തുടർന്നാണ് സുരക്ഷയുടെ ഭാഗമായി റോഡിൽ വടം കെട്ടി പ്രവേശനം തടഞ്ഞിരുന്നത് . ഈ വടത്തിൽ കുരുങ്ങിയാണ് മനോജ് മരണപ്പെട്ടത്. തൃശൂരിലും തിരുവനന്തപുരത്തുമാണ് മോദിയുടെ പ്രചാരണ പരിപാടികൾ. കുന്നംകുളത്ത് രാവിലെ 11 മണിക്കാണ് ആദ്യ പൊതുയോഗം. തൃശൂര്‍, ആലത്തൂര്‍,…

Read More