അതിർത്തി തർക്കത്തിനിടെ മർദനമേറ്റ വൃദ്ധൻ മരിച്ചു ; സംഭവം എറണാകുളം ആലുവയിൽ , പെരുമ്പാവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

കൊച്ചി ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വൃദ്ധൻ മരിച്ചു. കടുങ്ങല്ലൂർ കയൻറിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ് എന്ന 68 കാരനാണ് മരിച്ചത്. പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി 39 ആണ് മരിച്ചത്. മാമണിയുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മാമണിയെ…

Read More

ആനയെ കണ്ട് ഭയന്ന് വഴി തെറ്റി, രാത്രി കഴിച്ച് കൂട്ടിയത് പാറപ്പുറത്ത് ; എറണാകുളം കുട്ടമ്പുഴ വനമേഖലയിൽ കണാതായി സ്ത്രീകളെ തിരികെയെത്തിച്ചു

എറണാകുളം കുട്ടമ്പുഴ വനമേഖലയിൽ കാണാതായ സ്ത്രീകളെ തിരികെയെത്തിച്ചു. ആറുകിലോമീറ്റർ ഉള്ളിൽ അറക്കമുത്തിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ആനക്കൂട്ടത്തെ കണ്ട് വഴിമാറിനടന്നതിനാലാണ് വനത്തിൽ കുടുങ്ങിയതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. രാത്രിമുഴുവൻ പാറക്കെട്ടിന് മുകളിലാണ് കഴിച്ചുകൂട്ടിയതെന്നും രക്ഷപ്പെട്ടവർ പറഞ്ഞു. കാണാതായ പശുവിനെ തിരഞ്ഞ് പോയ മൂവരും 14 മണിക്കൂറാണ് ഉൾവനത്തിൽ കുടുങ്ങിയത്. ”ഞങ്ങള്‍ സ്ഥിരം പോകുന്ന വഴിയാണ്. വഴിയൊക്കെ അറിയാമായിരുന്നു. ആനയെ കണ്ട് മാറിനടന്നപ്പോള്‍ വഴി തെറ്റി. രാത്രി മുഴുവന്‍ പാറക്കെട്ടിന് മുകളിലായിരുന്നു. രാത്രി മുഴുവനും ആന ഓടിക്കലും ഒച്ചപ്പാടുമൊക്കെയായിരുന്നു. ആന…

Read More

എറണാകുളത്ത് രോഗിയുമായി പോയ ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; രോഗി മരിച്ചു , 4 പേർക്ക് പരിക്ക്

എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണാപകടം ഉണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്. എറണാകുളം പിറവം മുളക്കുളത്താണ് അപകടമുണ്ടായത്. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു. രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. ഇതിനിടെ, എറണാകുളം കളമശേരിയിൽ അലഞ്ഞു തിരിഞ്ഞെത്തിയ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്കേറ്റു. കളമശ്ശേരി പുതിയ സീപോർട്ട് എയർപോർട്ട് റോഡിലാണ്…

Read More

എറണാകുളം ഏലൂരിൽ പുഴയിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

എറണാകുളം എലൂരിൽ പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളമശ്ശേരി സ്വദേശി നിതിനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം മേത്താനം പാലത്തിന്റെ കൈവരിയിൽ ഇരിക്കവേ നിതിൻ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു. സ്കൂബ ടീമും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Read More

വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിക്ക് നേരേ ആസിഡ് ആക്രമണം; പ്രതി പിടിയില്‍

എറണാകുളത്ത് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി കാക്കുന്നേല്‍ വീട്ടില്‍ റെജി(47)യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ ഒന്‍പതാം തീയതി രാത്രി 11 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. കടവൂരില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തിയാണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. വീട്ടിലെ ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസില്‍ കരുതിയ ആസിഡ് ജനല്‍വഴി ഒഴിക്കുകയായിരുന്നു. ആസിഡ് വീണ് യുവതിയുടെ മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. ഇതിനുശേഷം സെപ്റ്റംബര്‍…

Read More

എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ ട്രെയ്ൻ സർവീസ് ജൂലൈ 31ന് ആരംഭിക്കും

എറണാകുളം-ബംഗളൂരു വന്ദേഭാരത് സ്പെഷൽ ട്രെയ്ൻ സർവീസ് ജൂലൈ 31ന് ആരംഭിക്കും. സ്പെഷൽ സർവീസിനുള്ള ട്രെയ്ൻ റേക്ക് ഷൊർണൂരിൽ നിന്ന് എറണാകുളത്ത് എത്തിച്ചിട്ടുണ്ട്‌. വന്ദേഭാരത് സ്പെഷൽ ട്രെയ്ൻ ആഗസ്റ്റ് 26 വരെ മൂന്ന് ദിവസമാണ് സർവീസ് നടത്തുക. എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് എ.സി ചെയർ കാറില്‍ 1465 രൂപയും എക്സിക്യുട്ടീവ് ചെയർ കാറിൽ 2945 രൂപയുമാണ് നിരക്ക്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. എറണാകുളം-ഷൊർണൂർ-പാലക്കാട്-തിരുപ്പൂർ-സേലം വഴിയാണ് സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് ഉച്ചക്ക് 12.50ന് പുറപ്പെടുന്ന…

Read More

സ്കൂൾ കലോത്സവം ഡിസംബർ മൂന്ന് മുതൽ തിരുവനന്തപുരത്ത്

63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 3 മുതൽ 7 വരെ 24 വേദികളിലായിരിക്കും മത്സരം നടക്കുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ കൊല്ലത്താണ് കലോത്സവം നടന്നത്. സ്കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് നടക്കും. സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിലായിരിക്കും സംഘടിപ്പിക്കു‌ക. ഇതിൻ്റെ ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും നടക്കുക.

Read More

ജാഗ്രത: ആശങ്കയായി എച്ച് 1 എൻ 1; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു

എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി…

Read More

‘ഹാജി സംഗമം’ സംഘടിപ്പിച്ച് എറണാകുളം ജില്ലാ കെഎംസിസി

ഹാ​ജി​മാ​രു​ടെ പ്ര​യാ​സ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും സ്വ​യം ഏ​റ്റെ​ടു​ത്ത സ​ന്ന​ദ്ധ സേ​ന​യാ​ണ് കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ​മാ​രെ​ന്ന്​ എം.​എ​സ്.​എ​ഫ് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. കെ.​എം. ഹ​സൈ​നാ​ർ പ​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന ഈ ​സേ​വ​ന​ങ്ങ​ൾ ഈ ​വ​ർ​ഷം അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള ഭാ​ഗ്യ​മു​ണ്ടാ​യി. ക​ഠി​ന ചൂ​ട് വ​ക​വെ​ക്കാ​തെ ഹ​ജ്ജി​നെ​ത്തി​യ ഹാ​ജി​മാ​രെ നി​ങ്ങ​ൾ പ​രി​പാ​ലി​ച്ചു. ദൈ​വീ​ക പ്രീ​തി മാ​ത്രം ല​ക്ഷ്യം വെ​ച്ചു​ള്ള ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെ.​എം.​സി.​സി​യെ ആ​ഗോ​ള ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക്ക​യി​ലെ ഏ​ഷ്യ​ൻ പോ​ളി​ക്ലി​നി​ക്കി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​ നി​ന്നും ഹ​ജ്ജി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കെ.​എം.​സി.​സി…

Read More

ടിവി ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം ; സംഭവം എറണാകുളം മൂവാറ്റുപുഴയിൽ

ടി.വി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര സ്വദേശി അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്.പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More