
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവും പെൺസുഹൃത്തും കുട്ടിയുടെ മാതാവും പിടിയിൽ
തമിഴ്നാട് സ്വദേശിയായ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ 1500 രൂപ നൽകിയാണ് എറണാകുളത്ത് നിന്നും കാട്ടാക്കടയിൽ എത്തിച്ച് വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. നെയ്യാർ ഡാം ഇടവഞ്ചാൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് (25) ഇയാളുടെ പെൺസുഹൃത്ത് കാട്ടാക്കട മൂങ്ങോട് വിനീഷാ ഭവനിൽ വിനിഷ (24) കുട്ടിയുടെ മാതാവ് എന്നിവരാണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. നേരത്തെ ട്രെയിനിൽ വച്ചു പരിചയപ്പെട്ട യുവതിയുടെ 13 വയസായ മകളെ ഇക്കഴിഞ്ഞ അഞ്ചാം തീയതി എറണാകുളത്ത് നിന്നും മാതാവിന് 1500 രൂപ നൽകിയ…