സ്റ്റേഷനിൽ നിർത്താതെ എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ; തെറ്റ് മനസിലായപ്പോൾ പാതിവഴിയിൽ നിർത്തി

എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ മുന്നോട്ട് പോയി. ഇന്നലെ രാത്രിയിൽ ചൊവ്വര സ്റ്റേഷനിൽ നിർത്താതെയാണ് ട്രെയിൻ മുന്നോട്ട് പാഞ്ഞത്. ആലുവയ്ക്ക് അടുത്തുള്ള ചെറിയ സ്റ്റേഷനിൽ ഇറങ്ങാൻ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് ഇറങ്ങാനോ ചൊവ്വരയിൽ നിന്നുള്ള യാത്രക്കാർക്ക് ട്രെയിനിൽ കയറാനോ കഴിഞ്ഞില്ല. സ്റ്റേഷനിലെ ജീവനക്കാരൻ ട്രെയിനിനു പിന്നിലെ ഗാർഡിനെ വിവരം ധരിപ്പിച്ച ശേഷമാണ് തെറ്റ് മനസിലായത്. ഇതോടെ ട്രെയിൻ പിന്നോട്ടെടുത്തു. ഇതിനിടെ അങ്കലാപ്പിലായ സ്ത്രീകളടക്കമുള്ള യാത്രക്കാർ കൂരിരുട്ടിൽ ഒരു കിലോമീറ്റർ ദൂരെ മാറി ട്രെയിനിൽ…

Read More