
എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ വീണ്ടും കേസ്; ഒരു വനിത ഡോക്ടർ കൂടി ഇമെയിൽ വഴി പരാതി നൽകി
എറണാകുളം ജനറൽ ആശുപത്രി ജനറൽ മെഡിസിൻ വിഭാഗത്തിലെ മേധാവിയായിരുന്ന ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി വീണ്ടും പരാതി. 2018-ൽ അതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇമെയിൽ വഴി പരാതി നൽകിയത്. എറണാകുളം സെൻട്രൽ പൊലീസിനാണ് നിലവിൽ അമേരിക്കയിൽ താമസിക്കുന്ന വനിതാ ഡോക്ടർ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിയമ നടപടി ആവശ്യമില്ലെന്ന് അറിയിച്ചെങ്കിലും വനിതാ ഡോക്ടറുടെ മൊഴിയെടുത്ത ശേഷം തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2019…