സിനിമയിൽ നായകന്റെ അതേ പ്രതിഫലം വേണമെന്ന് പറയാനാകില്ല; ഗ്രേസ് ആന്റണി

സിനിമയിൽ നായകന് കൊടുക്കുന്ന അതേ പ്രതിഫലം തന്നെ വേണമെന്ന് വാശി പിടിക്കാനാവില്ലെന്ന് നടി ഗ്രേസ് ആന്റണി. സംവിധായകനും നിർമാതാവും ഒരു സെല്ലിംഗ് പോയിന്റിനെ മുൻനിർത്തിയാവും സിനിമ ചെയ്യുക. ആ സിനിമ ബിസിനസായി മാറണമെങ്കിൽ മാർക്കറ്റ് വാല്യൂവുള്ള താരം തന്നെ വേണമെന്നും നടി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ‘നായകന് ഇത്ര പ്രതിഫലം കൊടുത്തു, എനിക്കും അതേ പ്രതിഫലം വേണം. അപ്പോൾ നിർമാതാക്കൾ ചോദിക്കും, താങ്കളുടെ പേരിൽ ഈ സിനിമ വിറ്റുപോകുമോയെന്ന്. അങ്ങനെ ചോദിച്ചാൽ…

Read More