ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യം; ന്യൂനപക്ഷത്തിന് തുല്യനീതി ഉറപ്പാക്കാന്‍ ആദ്യം വേണ്ടത് തൊഴില്‍: മന്ത്രി വി അബ്ദു റഹ്‌മാൻ

വിജ്ഞാന സമൂഹത്തിൽ ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കിൽ അവർക്ക് തൊഴിലുറപ്പാക്കണമെന്നും അക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്നും ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. പിഎസ്സിയിലൂടെ സർക്കാർ മേഖലയിൽ രാജ്യത്ത് ഏറ്റവുമധികം തൊഴിൽ നൽകിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ന്യൂനപക്ഷവകുപ്പും ന്യൂനപക്ഷ കമ്മീഷനും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സമന്വയം പദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലസ്റ്റർ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി….

Read More

‘വ്യത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്നു’; വയനാട് തനിക്ക് കുടുംബം പോലെയെന്ന് രാഹുൽ ഗാന്ധി

രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒരു പോലെ കാണുന്നു. വയനാട് തനിക്ക് കുടുംബം പോലെയാണെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി എം.പി. പ്രത്യശാസ്ത്രപരമായി എതിർ ഭാഗത്ത് ഉള്ളവരുമായും സംവാദത്തിന് തയ്യാറാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മലപ്പുറം വണ്ടൂരിൽ ബ്ലോക് പഞ്ചായത്ത് ഭിന്ന ശേഷി തെറാപ്പി സെൻ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായാണ് രാഹുൽ​ഗാന്ധി എത്തിയിരിക്കുന്നത്. നാല് ജില്ലകളിലെ പരിപാടികളിൽ രാഹുൽ പങ്കെടുക്കും.  വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന്…

Read More

പുരുഷന്‍ എന്ന് മുതുല്‍ ഗര്‍ഭം ധരിക്കുന്നോ അന്നേ അവര്‍ നമുക്കൊപ്പമാകൂ: നീന ഗുപ്ത

സ്ത്രീയും പുരുഷനും തുല്യരാണ് എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ബോളിവുഡ് താരം നീന ഗുപ്ത. ഉപയോഗമില്ലാത്ത ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും വിശ്വസിക്കേണ്ട ആവശ്യമില്ലെന്നും താരം അഭിപ്രായപ്പെട്ടു. താരത്തിന്റെ വാക്കുകൾ  ഉപയോഗമില്ലാത്ത ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും വിശ്വസിക്കേണ്ട ആവശ്യമില്ല. പകരം സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലും നിങ്ങളുടെ ജോലിയിലും ശ്രദ്ധിക്കൂ. നിങ്ങള്‍ ഒരു വീട്ടമ്മയാണെങ്കില്‍. അതിനെ മോശമായി കാണരുത്. അതൊരു പ്രധാനപ്പെട്ട കടമയാണ്. ആത്മാഭിമാനം ഉയര്‍ത്തുകയാണ് വേണ്ടത്. നിങ്ങള്‍ സ്വയം ചെറുതാണെന്ന് ചിന്തിക്കരുത്….

Read More

സെക്സിൻറെ കുറവ് പുരുഷന്മാരിൽ ഡിപ്രഷൻ – സ്ട്രെസ് തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കും; ആഴ്ചയിൽ മൂന്നു പ്രാവശ്യം സെക്‌സ് 75 മൈൽ ഓടുന്നതിനു തുല്യം

സെക്‌സ് ആരോഗ്യത്തിനു ഗുണകരമെന്നു വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തലച്ചോറിനെ മാത്രമല്ല ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിക്കുന്ന വിവിധ ന്യൂറോ ട്രാൻസ്മിറ്ററുകളെ ലൈംഗികത സജീവമാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്തോറും ലൈംഗിക പ്രവർത്തനങ്ങൾ മികച്ചതായിരിക്കും. കൂടാതെ ആഴ്ചയിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും സെക്‌സിലേർപ്പെടുന്നത് ആരോഗ്യത്തിനു ഗുണകരമാണെന്നാണ് കണ്ടെത്തൽ. സ്ത്രീകളിലും പുരുഷന്മാരിലും ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നതുപോലെ ഇതിൻറെ കുറവ് ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. സെക്സിലേർപ്പെടുന്ന സമയത്തു പുറപ്പെടുവിക്കുന്ന പല ഹോർമോണുകളും ആരോഗ്യത്തിനു ഗുണകരമാണ്. ലൈംഗികതയിലെ കുറവു പ്രത്യേകിച്ചും പുരുഷന്മാരിലാണ്…

Read More

അതിര്‍ത്തികൾ മനുഷ്യര്‍ക്ക് മാത്രം; അരിക്കൊമ്പനുമേൽ കേരളത്തിനും തമിഴ്നാടിനും തുല്യ അവകാശം: തമിഴ്നാട് മന്ത്രി

അരിക്കൊമ്പനെ പിടിച്ചുനിര്‍ത്തണമെന്ന വാശിയില്ലെന്ന് തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദൻ. അതിര്‍ത്തികൾ മനുഷ്യര്‍ക്ക് മാത്രമാണുള്ളത്. മൃഗങ്ങൾക്കില്ല. കേരളത്തിനും തമിഴ്നാടിനും അരിക്കൊമ്പനുമേൽ ഒരേ അവകാശമാണുള്ളത്. ജനവാസമേഖലയിൽ സ്ഥിരമായി ശല്യമുണ്ടാക്കിയാൽ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് തമിഴ്നാട് വനംമന്ത്രി പറഞ്ഞു.  ആന ഒരു സ്ഥലത്ത് മാത്രം നിൽക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പൻ കാട്ടിൽ മൈലുകൾ ദിനവും സഞ്ചരിക്കുന്നുണ്ടെന്നും മതിവേന്ദൻ പറഞ്ഞു. ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പൻ പൂര്‍ണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല. മൂന്ന് തവണ ആലോചിച്ചിട്ടേ മയക്കുവെടിക്ക് മുതിര്‍ന്നിട്ടുള്ളൂവെന്നും മന്ത്രി…

Read More