വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്യുമ്പോൾ നോക്കിനിൽക്കുമെന്ന് കരുതിയോ’: നിയമസഭാ കയ്യാങ്കളി കേസിൽ ഇ.പി. കോടതിയിൽ

നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി.ശിവൻ കുട്ടിയും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനുമടക്കം ഏഴ് പ്രതികൾ കോടതയിൽ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായി തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികൾ ഹാജരായത്. ഏക പക്ഷീയമായിട്ടാണ് ഈ കേസ് തങ്ങൾക്കെതിരെ ചുമത്തയതെന്ന് കോടതിയിൽ ഹാജരായ ശേഷം ഇ.പി.ജയരാജൻ പ്രതികരിച്ചു. വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്യുമ്പോൾ തങ്ങൾ നോക്കിനിൽക്കുമെന്ന് ആരെങ്കിലും ധരിച്ചോയെന്നും ജയരാജൻ ചോദിച്ചു. ‘രാഷ്ട്രീയ പകപോക്കലാണ് ഉമ്മൻചാണ്ടി സർക്കാർ നടത്തിയത്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആ സർക്കാർ നിരീക്ഷിച്ചില്ല. ഞങ്ങൾ ആരും…

Read More

വൈദേകം റിസോർട്ടിലെ ലക്ഷങ്ങളുടെ ഓഹരി വിൽക്കാനൊരുങ്ങി  ഇ പി ജയരാജന്റെ  കുടുംബം

കണ്ണൂർ വൈദേകം റിസോർട്ടിലെ ഓഹരി വിൽക്കാൻ ഒരുങ്ങികുടുംബം. ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജെയ്‌സണുമാണ് ഓഹരി വിൽക്കുന്നത്. റിസോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഓഹരികൾ വിൽക്കുകയാണ് എന്ന വിവരം ഡയറക്ടർ ബോർഡിനെ ഇവർ അറിയിച്ച് കഴിഞ്ഞു. 81.99 ലക്ഷത്തിന്റെയും ജയ്‌സണ് പത്ത് ലക്ഷം രൂപയുടെയും ഓഹരികളാണുള്ളത്. ഇരുവർക്കുമായുള്ള 91.99 ലക്ഷം ഓഹരി വിൽക്കുന്നതിലൂടെ ഇ പിയുടെ കുടുംബം പൂർണമായും വൈദേകം റിസോർട്ടിൽ നിന്ന് പിന്മാറുകയാണ്. പാർട്ടി നിർദേശത്തെ തുടർന്നുള്ള നീക്കമാണ് ഇതെന്ന…

Read More