
ഇ.പി.ജയരാജനായിരുന്നു ബിജെപിയിൽ ചേരാൻ തയ്യാറായ നേതാവ്; പ്രവേശനം 90 ശതമാനം പൂർത്തിയായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ
ഇ.പി.ജയരാജനായിരുന്നു ബിജെപിയിൽ ചേരാൻ തയ്യാറായ നേതാവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രൻ. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂർത്തിയായിരുന്നുവെന്നും പാർട്ടിയിൽ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലിൽ താൻ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭാസുരേന്ദ്രൻ, കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ജയരാജന്റെ മകൻ അയച്ച വാട്സാപ്പ് സന്ദേശവും ഡൽഹിയിലേക്ക് പോകുന്നതിനായി പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ദല്ലാൾ നന്ദകുമാർ എടുത്തുനൽകിയ ടിക്കറ്റും ശോഭാസുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ‘2023…