കുറ്റം ചെയ്ത ഒരാളേയും സർക്കാർ സംരക്ഷിക്കില്ല, വിദ്യയെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് അറിവുണ്ടെങ്കിൽ പോലീസിനെ അറിയിക്കൂ; ഇ.പി. ജയരാജൻ

എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യയെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് അറിവുണ്ടെങ്കിൽ പോലീസിനെ അറിയിക്കൂ എന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. വിദ്യ എവിടെയുണ്ടെന്ന് പോലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘നിങ്ങൾക്ക് ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങളുണ്ടെങ്കിൽ അത് പോലീസിനെ അറിയിക്കൂ. പോലീസ് അതിന്റെ ജാഗ്രതയോടു കൂടിയിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഏത് കുറ്റവാളിയേയും കണ്ടെത്താനുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളും ഉപയോഗിക്കുന്നുണ്ട്’, എന്നായിരുന്നു ഇ.പി. ജയരാജൻറെ പ്രതികരണം. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെതിരേയുള്ള കേസ് ലഘൂകരിക്കേണ്ടതില്ലെന്നും ശരിയായ…

Read More

വിദ്യ തെറ്റ് ചെയ്തു, ഒന്നുമല്ലാത്തൊരാളെ എസ് എഫ് ഐ നേതാവാക്കരുത്; ഇ പി ജയരാജൻ

ഗസ്റ്റ് ലക്ചററാകാൻ വേണ്ടി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ വിദ്യ ചെയ്തത് തെറ്റെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ജോലി നേടാൻ തെറ്റായ വഴിയാണ് സ്വീകരിച്ചതെന്നും കുറ്റവാളിയെ സംരക്ഷിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യയെ എന്തടിസ്ഥാനത്തിലാണ് എസ് എഫ് ഐ നേതാവെന്ന് പറയുന്നതെന്നും ജയരാജൻ ചോദിച്ചു. എസ് എഫ് ഐയെ ആക്രമിക്കാൻ വേണ്ടിയാണ് ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഒന്നുമല്ലാത്തൊരാളെ നിങ്ങൾ എസ് എഫ് ഐ നേതാവാക്കല്ലേ. എന്തിനാ…

Read More

റിസോർട്ട് വിവാദം പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചെന്ന് ഇപി

റിസോർട്ട് വിവാദം പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ  ഉന്നയിച്ചെന്ന് തുറന്ന് പറഞ്ഞ് ഇ പി ജയരാജൻ. അഴിമതി ആരോപണം എന്ന നിലയിലല്ല പി ജയരാജൻ ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും ഇ പി പറഞ്ഞു. വൈദേകം മുൻ എംഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ വ്യക്തമാക്കി. ഇതുവരെ മാധ്യമ സൃഷ്ടി എന്ന തരത്തിലാണ് ഈ…

Read More

പെൺകുട്ടികൾ ഷർട്ടും പാന്റ്‌സുമൊക്കെ ഇട്ട് ആൺകുട്ടികളാണെന്ന് ധരിപ്പിച്ച് സമരത്തിനിറങ്ങുന്നു; ഇ.പി.ജയരാജൻ

പെൺകുട്ടികൾ ഷർട്ടും പാന്റും ധരിപ്പിച്ച് സമരത്തിനിറങ്ങുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി സമരം തുടരുകയാണെങ്കിൽ സ്ഥിതി മോശമാകുമെന്നും പ്രതിപക്ഷ നേതാവിന് പുറത്തിറങ്ങാനാകില്ലെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി. എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നത്. എന്തിനാണ് ഈ സമരം. പാചക വാതകത്തിന് എത്രമാത്രം വിലയാണ് വർധിപ്പിച്ചത്. എന്തെങ്കിലും പ്രതിഷേധം അവർക്കുണ്ടോയെന്നും ജയരാജൻ ചോദിച്ചു. കേരള സർക്കാർ പിരിക്കുന്ന രണ്ട് രൂപ സെസ് 62 ലക്ഷം ജനങ്ങളിലേക്ക് വിന്യസിക്കുകയാണ്. അത് കേരളത്തിന്റെ എല്ലാ ഉത്പാദനമേഖലയേയും വാണിജ്യത്തേയും ശക്തിപ്പെടുത്തുന്ന സമീപനമാണത്. അതിനെ…

Read More

ഇപി ജയരാജൻ ഇന്ന് സിപിഎം ജാഥയിൽ പങ്കെടുക്കും

ജനകീയ പ്രതിരോധ യാത്ര ഇന്ന് തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. രാവിലെ 9 മണിക്ക് ചെറുതുരുത്തിയിൽ എത്തുന്ന യാത്രക്ക് പന്ത്രണ്ട് ഇടത്ത് സ്വീകരണം നൽകും. വൈകീട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് പൊതുസമ്മേളനവും ഉണ്ടാകും. പരിപാടിയിൽ പങ്കെടുക്കാനായി ഇ പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിച്ചു. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഇ.പി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയിൽ ഇതുവരെ ഒരിടത്തും പങ്കെടുത്തിരുന്നില്ല.  റിസോർട്ട് വിവാദം പാർട്ടി വേദിയിൽ പരാതിയായതിലും പൊതുസമൂഹമറിയും വിധം വാർത്തയായതിലും ഇ…

Read More

ഇൻഡിഗോ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു: ഇ.പി.ജയരാജൻ

ഇൻഡിഗോ കമ്പനിയുമായി തുടരുന്ന നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കമ്പനിയുമായി സഹകരിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ രേഖാമൂലം എഴുതി നൽകാൻ ഇപി ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് വിമാനത്തിലെ യാത്ര ഇപി ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. വിവാദമായതിനെ തുടർന്ന് ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. വിമാനത്തിൽ മുദ്രാവാക്യം…

Read More

അയൽസംസ്ഥാനങ്ങളെക്കാൾ ഇന്ധന വില കൂടുന്നത് കേരളത്തിന്‌ തിരിച്ചടിയാകും; ഇ.പി. ജയരാജൻ

ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അയൽസംസ്ഥാനങ്ങളെക്കാൾ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി കൂട്ടിച്ചേർത്തു. കർണാടക, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയിൽ വ്യത്യാസം വരുമ്പോൾ ചില സ്വാഭാവിക പ്രശ്നങ്ങൾ നമുക്കുണ്ടാകും. കർണാടകയിൽ നിന്നും മാഹിയിൽ നിന്നും ജനങ്ങൾ ഇന്ധനമടിച്ചാൽ കേരളത്തിൽ വിൽപന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സർക്കാരിനും മുന്നോട്ടുപോകാൻ കഴിയില്ല. എന്നാൽ…

Read More

ഇ പി ജയരാജന് എതിരായ ആരോപണം നിഷേധിക്കാതെ എം.വി.ഗോവിന്ദൻ

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ ആരോപണങ്ങൾ നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയിൽ ഗൗരവമായ വിമർശനങ്ങളും സ്വയം വിമർശനവും നടത്തിയേ മുന്നോട്ടു പോകാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ അത്തരം സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് വാർത്ത സൃഷ്ടിക്കുന്നത്. മാധ്യമങ്ങൾ ചർച്ച നടത്തുകയും വിധി പ്രസ്താവിക്കുകയും ചെയ്യുന്നുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. കണ്ണൂർ മോറാഴയിലെ റിസോർട്ടുമായി ബന്ധപ്പട്ട അഴിമതി ആരോപണത്തിൽ ഇപിക്കെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.  കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെടുത്തി അഴിമതി ആരോപണങ്ങളെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

റിസോർട്ട് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഭാര്യക്കും മകനും നിക്ഷേപമുണ്ട്, അത് അനധികൃതമല്ല. ഇരുവർക്കും പാർട്ടിയിൽ ഔദ്യോഗിക പദവിയില്ലാത്തതിനാൽ പാർട്ടിയെ അറിയിച്ചില്ല. 12 വർഷം ബിസിനസ് ചെയ്ത വരുമാനമാണ് മകൻ നിക്ഷേപിച്ചത്. മകൻറെ നിർബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാർട്ടിക്ക് നൽകിയിട്ടുണ്ടെന്നും ഇ പി വിശദീകരിച്ചു. ………………………………………… ബിജെപി ബിഹാർ സംസ്ഥാന…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ………………………………………… മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ രാജിവയ്ക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന…

Read More