കരുവന്നൂർ വിഷയത്തിലെ ഇ പി ജയരാജന്റെ തുറന്ന് പറച്ചിൽ ; പരസ്യ പ്രതികരണത്തിന് തയ്യാറാകാതെ പാർട്ടി നേതൃത്വം

കരുവന്നൂരിൽ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലിൽ വെട്ടിലായി പാർട്ടി നേതൃത്വം.പ്രതികരണത്തെ ഏറ്റെടുക്കാനോ പരസ്യ പ്രതികരണത്തിനോ നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശബ്ദമല്ല ഇതെന്ന തിരിച്ചറിവിലാണ് തുടര്‍ നടപടികൾ. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് വീടുകയറി പ്രചാരണം അടക്കമുള്ള നടപടികൾക്കും പാർട്ടി തുടക്കം കുറിച്ചിട്ടുണ്ട് സഹകരണത്തിൽ തോറ്റാൽ കാൽചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുമെന്ന തിരിച്ചറിവിലാണ് സിപിഐഎം. ഇഡിയുടേത് രാഷ്ട്രീയ പ്രേരിത ഇടപെടലെന്ന നിലയിൽ ആരോപണം ആവര്‍ത്തിച്ചുയർത്തിയിരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ നിലപാടിന് വിരുദ്ധമായി കരുവന്നൂരിൽ തെറ്റിയത്…

Read More

സംസ്ഥാന മന്ത്രിസഭാ പുന:സംഘടന;ചർച്ച പിന്നീടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ

മന്ത്രി സഭാ പുന:സംഘടന ചർച്ചകൾ പിന്നീട് നടത്താമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മുന്നണി യോഗത്തിലാണ് ഇപി നിലപാട് അറിയിച്ചത്.മന്ത്രിസ്ഥാനം വേണമെന്ന് എംവി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇപി ജയരാജൻ്റെ പ്രതികരണം.എൽജെഡിയോടും ആർഎസ്പി ലെനിനിസ്റ്റിനോടും പ്രത്യേകം ചർച്ചകൾ നടത്താനാണ് സിപിഐഎമ്മിൻ്റെ തീരുമാനം.ഉഭയകക്ഷി ചർച്ചയാണ് ലക്ഷ്യം. മന്ത്രിസഭാ പുനസംഘടനയിൽ എൽജെഡി സാധ്യത തള്ളി ഘടകക്ഷികളും രംഗത്തുവന്നിരുന്നു. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാലാവധി നീട്ടണമെന്ന് ആന്റണി രാജുവോ,…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസിന് വേവലാതി, ഞങ്ങൾക്ക് അത് ഇല്ല , ഇ.പി ജയരാജൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ധൃതിയോ വേവലാതിയോ ഇല്ലെന്ന് ഇ പി ജയരാജൻ. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസ് ഉത്കണ്ഠയിലും വേവലാതിയിലും ആണ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംഘടനാപരമായ പ്രവർത്തനം സിപിഐഎം പുതുപ്പള്ളിയിൽ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പരാജയഭീതിയാണ് ഈ വെപ്രാളത്തിന്റെയും വേവലാതിയുടെയും അടിസ്ഥാനം. എല്ലാ യോഗ്യതയും ഉള്ള സ്ഥാനാർത്ഥികൾ സിപിഐഎമ്മിൽ ഉണ്ട്. സിപിഐഎം മത്സരിക്കുന്നിടത്ത് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷൻ സാഹചര്യം ആരാഞ്ഞിട്ടില്ല….

Read More

ആലുവ പെൺകുട്ടിയുടെ മരണം: എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയെന്ന് ഇപി ജയരാജൻ

ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ദുഃഖകരമായ സംഭവമാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണെന്നും അത് പൊലീസിന്റെ മനോവീര്യം തകർക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം വിമർശിച്ചു.  കുട്ടിയെ കാണാതായെന്ന് പൊലീസിന് പരാതി ലഭിച്ചത് സംഭവ ദിവസം വൈകിട്ട് ഏഴര മണിക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രി 9 മണിക്ക് തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ പ്രതി…

Read More

ബോംബുകളുമായാണ് കോണ്‍ഗ്രസുകാര്‍ നാട്ടില്‍ നടക്കുന്നതെന്ന് ഇ പി ജയരാജന്‍

ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ നടന്നത് അദ്ദേഹത്തിനു ലഭിക്കുന്ന ആദരവില്ലാതെയാക്കാന്‍ ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണെന്ന് ഉന്നയിച്ച് എ ല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രം​ഗത്ത്. കൂടാതെ വി ഐ പികള്‍ സംസാരിക്കുമ്പോള്‍ മൈക്ക് തകരാര്‍ ഉണ്ടായാല്‍ അന്വേഷണമുണ്ടാവുന്നത് സ്വാഭാവികമാണെന്നും വി ഐ പി സുരക്ഷാനിയമപ്രകാരമുള്ള ആ നടപടിയെ പോലും കോണ്‍ഗ്രസ് വിമര്‍ശിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ബോംബുകളുമായാണ് കോണ്‍ഗ്രസുകാര്‍ നാട്ടില്‍ നടക്കുന്നതെന്നും സുധാകരനേയും കൂട്ടരേയും വിശ്വസിച്ച് കേരളത്തില്‍ എങ്ങനെ ഇറങ്ങിനടക്കുമെന്നും ഇ പി…

Read More

ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല; വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് ഇപി ജയരാജൻ

അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്‌കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ഒരാളേയും വ്യക്തിഹത്യ നടത്താൻ തയ്യാറായിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലപാട്. വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണെന്ന് പറഞ്ഞ ഇപി, മുഖ്യമന്ത്രി…

Read More

ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല; വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് ഇപി ജയരാജൻ

അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്‌കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ഒരാളേയും വ്യക്തിഹത്യ നടത്താൻ തയ്യാറായിട്ടില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിലപാട്. വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണെന്ന് പറഞ്ഞ ഇപി, മുഖ്യമന്ത്രി…

Read More

‘സേവ് മണിപ്പൂര്‍’; മണ്ഡലാടിസ്ഥാനത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്

മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്. ‘സേവ് മണിപ്പൂര്‍’ എന്ന പേരില്‍ ആഗസ്റ്റ് 27 ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 1000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ 2 മണി വരെയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍ പറഞ്ഞു.സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള ജനതയുടെ പ്രതിരോധമാണിതെന്നും ഇ പി ജയരാജന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഞായറാഴ്ച എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ചേരാനും 24 ന്…

Read More

ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാർ, ഇപി പങ്കെടുക്കില്ല, അതൃപ്തി പ്രകടമാക്കി ഗോവിന്ദൻ

ഏകീകൃത സിവിൽ കോഡിനെതിരായി സിപിഐഎം സെമിനാറിൽ പങ്കെടുക്കാതെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തിരുവനന്തപുരത്ത്. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽദാനത്തിനാണ് ഇ.പി.തിരുവനന്തപുരത്ത് എത്തിയത് .പാർട്ടിയും ഇപിയും തമ്മിലെ നിസ്സഹകരണം തുടരുന്നതിനിടെയാണ് നിർണ്ണായക സെമിനാറിലെ വിട്ട് നിൽക്കൽ. എംവിഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം നേതൃത്വവുമായി ഇപി അത്ര നല്ല രസത്തിലല്ല.ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ഇപി വിട്ടുനില്‍ക്കുന്നുണ്ട്. എന്നാൽ ഇ.പി പങ്കെടുക്കാത്തതിനെതിരെ പരസ്യ പ്രതികരണവുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി ഗോവിന്ദൻ രംഗത്തെത്തി….

Read More

ഇ.പി ജയരാജന്റെ എം.എൽ.എ ഫണ്ട് വകമാറ്റി ചെലവാക്കിയതായി എ.ജി

ഇ.പി. ജയരാജൻ എം.എൽ.എ.യായിരുന്ന കാലത്ത് മട്ടന്നൂർ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ വകമാറ്റിയതായി എ.ജി.യുടെ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട്. ചെലവാക്കിയ 2.10 കോടിയിൽ 80 ലക്ഷം രൂപയ്ക്ക് രേഖകളില്ല. 1.30 കോടിക്ക് മാത്രമാണ് കണക്കുള്ളത്. 1.30 കോടിയിൽ 40 ലക്ഷം രൂപ വകമാറ്റി ചെലവാക്കിയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കോടികൾ ചെലവഴിച്ചത് ലിസ്റ്റിലില്ലാത്ത പദ്ധതിക്ക് എം.എൽ.എ. ഫണ്ടിൽനിന്ന് 2.10 കോടി രൂപ ചെലവഴിച്ചത് സർക്കാർ നിർദേശിക്കുന്ന ലിസ്റ്റിലില്ലാത്ത പദ്ധതിയായ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ മുട്ട-പാൽ എന്നിവ…

Read More