‘ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനം’; ഗവർണർ ചെയ്തത് ക്രിമിനൽ കുറ്റം, വിമർശനവുമായി ഇ.പി ജയരാജൻ

കൊല്ലം നിലമേലിൽ റോഡരികിൽ ഇരുന്ന ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമാണെന്നും ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം കേരളത്തിന്റെ ചരിത്രത്തിൽ ലക്കും ലഗാനും ഇല്ലാതെ ഏതെങ്കിലും ഗവർണർ ഇതുപോലെ അഴിഞ്ഞാടിയിട്ടുണ്ടോ എന്നും ചോദിച്ചു. ഗവർണർ അവിടെ തന്നെ ഇരിക്കട്ടെ എന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം കണ്ണൂരിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു കുടയും കുറച്ചു വെള്ളവും കൊടുത്ത് അവിടെ തന്നെ ഗവര്‍ണറെ ഇരുത്തണമായിരുന്നു….

Read More

‘കേരളത്തിലെ ഇടത് സർക്കാരിന്റെ പിന്തുണ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു’ ; വിമർശനവുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ

കേരളത്തിൽ ഇടത് സര്‍ക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാനാണ് കേന്ദ്ര സ‍ര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പണം അനുവദിക്കാതെ വികസന മുരടിപ്പ് ഉണ്ടാക്കുകയാണ്. കേന്ദ്ര സ‍ര്‍ക്കാര്‍ നിലപാടിനെതിരെ ഫെബ്രുവരി എട്ടിന് ജന്തര്‍ മന്ദിറിയിൽ സമരം നടത്തും. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 യ്ക്ക് ജാഥയോടെ സമരം ആരംഭിക്കും. ദില്ലിയിലെ സമരത്തിന്റെ ദിവസം കേരളത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനം നടത്തും. സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഇപി, കാശുള്ളവർക്ക് സ്വർണക്കിരീടമൊക്കെ ഉണ്ടാക്കാമെന്നും…

Read More

‘പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്തു’ ; എം ടിയുടെ പ്രസംഗത്തിൽ വിശദീകരണവുമായി ഇ പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി കഥാകൃത്ത് എംടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസം​ഗം. എംടിയുടെ പ്രസം​ഗം ദുർവ്യാഖ്യാനം ചെയ്തെന്നും അതിന് പിന്നിൽ ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നും ഇപി ജയരാജൻ രൂക്ഷഭാഷയിൽ വിമർശിച്ചു. മാത്രമല്ല, പ്രസം​ഗം കേട്ടപ്പോൾ തനിക്ക് തോന്നിയത് എംടിയുടെ വിമർശനം കേന്ദ്രസർക്കാരിന് എതിരെയാണെന്നും ഇപി പറഞ്ഞു. സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ…

Read More

‘മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ജനങ്ങളുടെ ആരാധന സ്വാഭാവികം’; എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനോട് ജനങ്ങൾക്ക് ആരാധന തോന്നുക എന്നത് സ്വാഭാവികമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ചരിത്രപുരുഷന്‍മാര്‍ക്ക് ആരാധകരുണ്ടാവുക സ്വാഭാവികമാണ്. എങ്കിലും പാര്‍ട്ടി ഇക്കാര്യം സ്വയം വിമര്‍ശനപരമായി പരിശോധിക്കുമെന്ന് ഇ.പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘അദ്ദേഹത്തിന് ഒരുപാട് കഴിവുകളുണ്ട്. അത് എല്ലാവരും അംഗീകരിക്കുന്നതാണ്. ആ കഴിവ് ഭരണരംഗത്തും രാഷ്ട്രീയരംഗത്തും സംഘടനാ രംഗത്തും ഉണ്ട്. അദ്ദേഹത്തിനുള്ള ആ പ്രത്യേകതയെ ആരാധിക്കുന്നവര്‍ നിങ്ങള്‍ കാണുന്നതിലപ്പുറം ജനം ഇവിടെയുണ്ട്. ആ ആരാധനയുടെ ഭാഗമായിട്ടുണ്ടാകുന്ന കലാസൃഷ്ടികളാണ് ഇത്. തച്ചോളി ഒതേനനെക്കുറിച്ച് വീരാരാധനയുള്ള…

Read More

ഇ പി ജയരാജന്റെ ‘വികലാംഗൻ’ പരാമർശം വിവാദത്തിൽ; നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരന് മർദനമേറ്റ സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. ‘വികലാംഗൻ’ പരാമർശം നടത്തിയ ജയരാജനെതിരെ ഭിന്നശേഷി അവകാശ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ഇതുന്നയിച്ച് ഭിന്നശേഷി കമ്മീഷണർക്ക് വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ പരാതി നൽകി. ആലപ്പുഴയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണ് മർദനമേറ്റത്. കരിങ്കൊടി കാണിച്ചതിന് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ അജിമോനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വികലാംഗൻ…

Read More

‘ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്’; ചിലത് തിളച്ച് ശരിപക്ഷത്ത് വരുമെന്ന് ഇപി ജയരാജൻ

മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്ത് വരുമെന്നും പികെ കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നും ഇപി ജയരാജൻ പറഞ്ഞു. ലീഗിലെ പല നേതാക്കളും ഇങ്ങനെ ഉള്ളവരാണ്. കോൺഗ്രസ് ലീഗിന്റെ തണലിലാണ് ജയിക്കുന്നത്. ഒറ്റക് പല സീറ്റും ജയിക്കാൻ പറ്റുന്ന പാർട്ടി ആണ് ലീഗ്. കോൺഗ്രസ് ഒറ്റക്ക് നിന്നാൽ ഒരു സീറ്റ് പോലും ജയിക്കില്ലെന്നും ഇപി ജയരാജൻ…

Read More

നവകേരള ബസിന് കരിങ്കൊടി കാണിച്ച സംഭവം; ആത്മഹത്യ ചെയ്യാനെത്തിയതിനെ അപലപിക്കുന്നതെന്തിനെന്ന് എം വി ഗോവിന്ദൻ; ഭീകരപ്രവർത്തനമെന്ന് ജയരാജൻ

നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിനെ അപലപിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആത്മഹത്യാ സ്‌ക്വാഡായി മാറി. ചാടി ആത്മഹത്യ ചെയ്യാനെത്തിയതിനെ അപലപിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആസൂത്രിതമായി ആക്രമണം നടത്താനാണ് കോൺഗ്രസിന്റെ പദ്ധതി. ഈ പ്രകോപനത്തിൽ പാർട്ടി പ്രവർത്തകർ വീണുപോകരുതെന്ന് ഗോവിന്ദൻ ആവശ്യപ്പെട്ടു. ഒരു തരത്തിലുള്ള ആക്രമണവും ഉണ്ടാകാൻ പാടില്ലെന്നും അക്രമം നടത്താൻ…

Read More

മാനുഷികമായ തെറ്റ്; മറിയക്കുട്ടിക്കെതിരെയുള്ള വാർത്ത പാർട്ടിക്ക് കളങ്കമെന്ന് ഇപി ജയരാജൻ

മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തിരുത്തിയതോടെ പ്രശ്‌നം തീർന്നു. മാനുഷികമായ തെറ്റാണ് പറ്റിയതെന്ന് ഇപി ജയരാജൻ പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ പ്രായമായ സ്ത്രീയെ കോടതിയിൽ പോകാനൊക്കെ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും ഇപി പറഞ്ഞു. നവകേരള സദസ്സിനായി ആഡംബര ബസ്സ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല. പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണ്. വാങ്ങിയ ബസ്സ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്‌നമെന്നും ഇപി ജയരാജൻ പറഞ്ഞു. കേരള ബാങ്ക് ലീഗ് പങ്കാളിത്തം കോൺഗ്രസിന്…

Read More

സഹകരണ മേഖലയിൽ അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ല, ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ട: ഇപി ജയരാജൻ

ഇടതുപക്ഷത്തെ കേരളത്തിൽ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ടെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. സഹകരണ മേഖലയിലെ ഇ ഡി ഇടപെടലിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സഹകരണ സംഘം തെറ്റ് ചെയ്താൽ അത് അവിടെ പരിഹരിക്കണം. സഹകരണ മേഖലയെ കളങ്കപ്പെടുത്താൻ ആരെയും അനുവദിക്കരുത്. ആരെങ്കിലും ഒരാൾ…

Read More

ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ; പാർട്ടിക്കും കേരളത്തിലെ തൊഴിലാളി വർഗത്തിനും തീരാനഷ്ടം

മുതിർന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ അനുസ്മരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആനത്തലവട്ടം ആനന്ദന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരളത്തിലെ തൊഴിലാളി വർഗത്തിനും തീരാനഷ്ടമെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു.കഴിഞ്ഞ ദിവസം അദ്ദേഹത്തെ കണ്ടിരുന്നു, രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. 60 വർഷക്കാലം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച്  പടി പടിയായി ഉയർന്നുവന്ന അദ്ദേഹം, തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായി. തൊഴിലാളികളുടെ താത്പര്യങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചു, അദ്ദേഹത്തിന്റെ മുൻപിൽ എപ്പോഴും തൊഴിലാളി…

Read More